സെന്റ് പീറ്റേഴ്സ്ബര്‍ഗ്: റഷ്യന്‍ മണ്ണില്‍ ആദ്യജയം ലക്ഷ്യംവെച്ചിറങ്ങിയ ബ്രസീലിന് കോസ്റ്ററിക്കെതിരെ ആദ്യപകുതി പിരിഞ്ഞപ്പോള്‍ ഗോള്‍രഹിത സമനില. ആദ്യ മത്സരത്തില്‍ നിന്നും ഒരു മാറ്റവുമായാണ് ബ്രസീല്‍ ഇന്ന് ഇറങ്ങിയത്. മാഞ്ചസ്റ്റര്‍ സിറ്റിതാരം ഡാനിലോക്ക് പകരം ഫാഗ്നര് ആദ്യ ഇലവനില്‍ ഇടംനേടി.മാര്‍സലോ പകരം പ്രതിരോധതാരം തിയാഗോ സില്‍വക്കാണ് ബ്രസീലിയന്‍ പരിശീലകന് ടിറ്റെ ഇന്ന് നായകസ്ഥാനം നല്‍കിയത്.
സ്വിറ്റ്സര്‍ലന്‍ഡിനെതിരായ ആദ്യ മത്സരത്തില്‍ സമനില വഴങ്ങിയ മുന്‍ജേതാക്കളായ ബ്രസീലിന് ഇന്നും ജയം മാത്രമാണ് ലക്ഷ്യം. ആദ്യ മത്സരത്തില്‍ ബ്രസീലിയന്‍ താരമായ നെയ്മറിനെ സ്വിസ് താരങ്ങള്‍ പത്തുതവണയാണ ഫൗള്ചെയ്യതത്. കഴിഞ്ഞ 20 വര്‍ഷത്തിനിടെ ലോകകപ്പ് മത്സരത്തില്‍ ഒരാള്‍ നേരിടുന്ന ഏറ്റവും കടുത്ത ഫൗളാണിത്. ഇന്നും നെയ്മറിനെ കോസ്റ്ററിക്കന്‍ താരങ്ങള്‍ നിരന്തരം ഫൗള്‍ ചെയുന്ന കാഴ്ചയാണ് കാണുന്നത്.
കോസ്റ്ററീക്കയ്ക്കെതിരേ മികച്ച റെക്കോഡാണ് ബ്രസീലുള്ളത്. കഴിഞ്ഞ 58 വര്‍ഷത്തിനിടെ ഒരിക്കല്‍പ്പോലും ബ്രസീലിനെ തോല്‍പ്പിക്കാന്‍ കോസ്റ്റാറിക്കക്ക് കഴിഞ്ഞിട്ടില്ല. അതേസമയം എട്ടുതവണ ബ്രസീല്‍ കോസ്റ്ററീക്കയെ തോല്‍പ്പിക്കുകയും ചെയ്തു. ബ്രസീല്‍ ലോകകപ്പില്‍ ഇംഗ്ലണ്ടും യുറഗ്വായും ഇറ്റലിയും ഉള്‍പ്പെട്ട ഗ്രൂപ്പില്‍നിന്ന് കറുത്ത കുതിരകളായി മുന്നേറി ക്വാര്‍ട്ടര്‍ വരെ എത്തിയവരാണ് കോസ്റ്ററിക്ക.