സാവോപോളോ: സ്വന്തം നാട്ടില്‍ അടുത്ത മാസം നടക്കുന്ന കോപ്പ അമേരിക്ക ഫുട്‌ബോളിനുള്ള ടീമിനെ പ്രഖ്യാപിച്ച് ബ്രസീല്‍. 23 അംഗ ടീമിനെയാണ് പരിശീലകന്‍ ടിറ്റെ പ്രഖ്യാപിച്ചത്. മാഴ്‌സലോ, വിനീഷ്യസ് ജൂനിയര്‍, ഡേവിഡ് ലൂയിസ്, വില്യന്‍ തുടങ്ങി എട്ടോളം പ്രമുഖരും അനുഭവ സമ്പന്നരുമായ താരങ്ങള്‍ ടീമില്‍ ഇടം പിടിച്ചില്ല.
2016ല്‍ ഗ്രൂപ്പ് റൗണ്ടില്‍ തന്നെ പുറത്തായിരുന്നു ബ്രസീല്‍. അതിന്റെ ക്ഷീണം തീര്‍ത്ത് കിരീട പ്രതീക്ഷകള്‍ സജീവമാക്കാനാണ് പുതിയ താരങ്ങളെ അടക്കം ഉള്‍പ്പെടുത്തിയുള്ള പുതിയ ടീമിനെ പ്രഖ്യാപിച്ചത്.
ടീം ഇങ്ങനെ: ഗോള്‍ കീപ്പറുകള്‍: അലിസന്‍, കാസിയോ, എഡേഴ്‌സന്‍
പ്രതിരോധം: ഡാനിയേല്‍ ആല്‍വസ്, തിയാഗോ സില്‍വ, മിറാന്‍ഡ, മാര്‍ക്കീഞ്ഞോസ്, അലക്‌സ് സാന്‍ഡ്രോ, എഡര്‍ മിലിറ്റോ, ഫാഗ്നര്‍, ഫിലിപ് ലൂയിസ്
മധ്യനിര: അലന്‍, അര്‍തുര്‍, കാസിമിറോ, ഫെര്‍ണാണ്ടീഞ്ഞോ, പാക്വേറ്റ, കുട്ടീഞ്ഞോ
മുന്നേറ്റം: നെരെസ്, എവര്‍ട്ടണ്‍, ഫിര്‍മീഞ്ഞോ, ഗബ്രിയേല്‍ ജീസസ്, നെയ്മര്‍, റിച്ചാര്‍ലിസണ്‍
ജൂണ്‍ 14ന് ബൊളിവിയക്കെതിരെയാണ് ബ്രസീലിന്റെയും കോപ്പയിലെയും ആദ്യത്തെ മത്സരം. അതിനു മുന്നോടിയായുള്ള ഖത്തര്‍, ഹോണ്ടുറാസ് ടീമുകള്‍ക്കെതിരായ സന്നാഹ മത്സരത്തിനും ഈ ടീമിനെ തന്നെയായിരിക്കും പരിഗണിക്കുക.