സെന്റ് പീറ്റേഴ്‌സ്ബര്‍ഗ്: ഫിലിപ്പെ കുട്ടിഞ്ഞോയുടെ ഗോളില്‍ കോസ്റ്ററിക്കെതിരെ ബ്രസീലിന് ലീഡ്. 90- ാം മിനുട്ടിലാണ് എതിരാളികളുടെ പ്രതിരോധ പൂട്ട് തകര്‍ത്ത് കുട്ടിഞ്ഞോ ലക്ഷ്യം കണ്ടത്. രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ വില്ല്യനെ മാറ്റി ഡക്ലസ് കോസ്റ്റയെ പരിക്ഷിച്ച ബ്രസീല്‍ ആദ്യ മിനുട്ടികളില്‍ തന്നെ ആക്രമണത്തിന് മൂര്‍ച്ചകൂടി.
പലമികച്ച അവസരങ്ങള്‍ ലഭിച്ചെങ്കിലും ഗോളാക്കാന്‍ സാധിച്ചില്ല. കീലര്‍ നവാസിന്റെ പല സേവുകളും കോസ്റ്ററിക്കയുടെ പ്രതിരോധവും ബ്രസീലിന് വിലങ്ങു തടിയാവുകയായിരുന്നു. എഴുപതാം മിനുട്ടില്‍ നെയ്മറിന് മികച്ച ഒരു അവസരം ലഭിച്ചെങ്കിലും പി.എസ്.ജി താരം തൊടുത്ത ഷോട്ട് പോസ്റ്റിന് പുറത്തുകൂടി പറക്കുകയായിരുന്നു.78-ാം മിനുട്ടില്‍ പെനാല്‍ട്ടി ബോക്‌സില്‍ നെയ്മര്‍ വീണെങ്കിലും വിഎആറിന്റെ സഹായത്തോടെ റഫറി പെനാല്‍ട്ടി അനുവദിച്ചില്ല.
റഷ്യന്‍ മണ്ണില്‍ ആദ്യജയം ലക്ഷ്യംവെച്ചിറങ്ങിയ ബ്രസീലിന് കോസ്റ്ററിക്കെതിരെ ആദ്യപകുതി പിരിഞ്ഞപ്പോള്‍ ഗോള്‍രഹിത സമനില. ആദ്യ മത്സരത്തില്‍ നിന്നും ഒരു മാറ്റവുമായാണ് ബ്രസീല്‍ ഇന്ന് ഇറങ്ങിയത്. മാഞ്ചസ്റ്റര്‍ സിറ്റിതാരം ഡാനിലോക്ക് പകരം ഫാഗ്നര്‍ ആദ്യ ഇലവനില്‍ ഇടംനേടി. മാര്‍സലോ പകരം പ്രതിരോധതാരം തിയാഗോ സില്‍വക്കാണ് ബ്രസീലിയന്‍ പരിശീലകന്‍ ടിറ്റെ ഇന്ന് നായകസ്ഥാനം നല്‍കിയത്.
സ്വിറ്റ്‌സര്‍ലന്‍ഡിനെതിരായ ആദ്യ മത്സരത്തില്‍ സമനില വഴങ്ങിയ മുന്‍ജേതാക്കളായ ബ്രസീലിന് ഇന്നും ജയം മാത്രമാണ് ലക്ഷ്യം. ആദ്യ മത്സരത്തില്‍ ബ്രസീലിയന്‍ താരമായ നെയ്മറിനെ സ്വിസ് താരങ്ങള്‍ പത്തുതവണയാണ ഫൗള്‍ചെയ്യതത്. കഴിഞ്ഞ 20 വര്‍ഷത്തിനിടെ ലോകകപ്പ് മത്സരത്തില്‍ ഒരാള്‍ നേരിടുന്ന ഏറ്റവും കടുത്ത ഫൗളാണിത്. ഇന്നും നെയ്മറിനെ കോസ്റ്ററിക്കന്‍ താരങ്ങള്‍ നിരന്തരം ഫൗള്‍ ചെയുന്ന കാഴ്ചയാണ് കാണുന്നത്.
കോസ്റ്ററീക്കയ്‌ക്കെതിരേ മികച്ച റെക്കോഡാണ് ബ്രസീലുള്ളത്. കഴിഞ്ഞ 58 വര്‍ഷത്തിനിടെ ഒരിക്കല്‍പ്പോലും ബ്രസീലിനെ തോല്‍പ്പിക്കാന്‍ കോസ്റ്റാറിക്കക്ക് കഴിഞ്ഞിട്ടില്ല. അതേസമയം എട്ടുതവണ ബ്രസീല്‍ കോസ്റ്ററീക്കയെ തോല്‍പ്പിക്കുകയും ചെയ്തു. ബ്രസീല്‍ ലോകകപ്പില്‍ ഇംഗ്ലണ്ടും യുറഗ്വായും ഇറ്റലിയും ഉള്‍പ്പെട്ട ഗ്രൂപ്പില്‍നിന്ന് കറുത്ത കുതിരകളായി മുന്നേറി ക്വാര്‍ട്ടര്‍ വരെ എത്തിയവരാണ് കോസ്റ്ററിക്ക.