X

ഒമ്പതാം തവണയും കോപ്പ കിരീടം ചൂടി കാനറികള്‍; ബ്രസീല്‍-പെറു (3-1)

കലാശപ്പോരാട്ടത്തില്‍ പെറുവിനെ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്ക് തോല്‍പിച്ച് .കോപ്പാ അമേരിക്ക ഫുട്‌ബോള്‍ കിരീടം ചൂടി ബ്രസീല്‍. മാരക്കാനയില്‍ കൂടി കാനറികള്‍ ജേതാക്കളായതോടെ. ഇത് ഒന്‍പതാം തവണയാണ് ബ്രസീല്‍ കോപ്പ അമേരിക്കാ ചാമ്പ്യന്മാരാകുന്നത്. 12 വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് ബ്രസീല്‍ വീണ്ടും കോപ്പ നേടുന്നത്.

തുടക്കം മുതല്‍ ബ്രസീല്‍ വരുതിയിലായ കളിയുടെ 15 ആം മിനിറ്റില്‍ എവര്‍ട്ടണാണ് ആദ്യം ലക്ഷ്യം കണ്ടത്. എന്നാല്‍ 44 ആം മിനിറ്റില്‍ തിയാഗോ സില്‍വയുടെ ഹാന്‍ഡ് ബോളിനെ തുടര്‍ന്ന് ലഭിച്ച പെനാല്‍റ്റിയിലൂടെ പൌലോ ഗൊറേറോയുടെ കാലുകള്‍ പെറു ഒപ്പമെത്തിച്ചു. എന്നാല്‍ ആദ്യ പകുതി അവസാനിക്കും മുന്‍പ് ഗബ്രിയേല്‍ ജീസസിലൂടെ ബ്രസീല്‍ വീണ്ടും ലീഡ് നേടി . എന്നാല്‍ 70 ആം മിനിറ്റില്‍ ഗബ്രിയേല്‍ ജീസസ് രണ്ടാം മഞ്ഞക്കാര്‍ഡ് കണ്ട് പുറത്ത്. ഇതോടെ അവസാന ഇരുപത് മിനിറ്റ് പത്തുപേരുമായി കളിച്ച ബ്രസീല്‍ 90 ആം മിനിറ്റില്‍ റിച്ചാലിസണില്‍ മൂന്നാം ഗോള്‍ നേടി കിരീടം ചൂടുകയായിരുന്നു.

chandrika: