ഡല്‍ഹി: ഭാരത് ബയോടെക്കിന്റെ കോവാക്‌സിന്‍ ഇറക്കുമതി ചെയ്യാന്‍ ബ്രസീലില്‍ അനുമതി. ബ്രസീലിന്റെ ആരോഗ്യ നിരീക്ഷണ വിഭാഗമായ നാഷണല്‍ ഹെല്‍ത്ത് സര്‍വൈലന്‍സ് ഏജന്‍സിയാണ് അനുമതി നല്‍കിയത്. വാക്‌സിന്റെ ഉത്പാദന ഗുണനിലവാരം പാലിക്കുന്നില്ലെന്ന പേരില്‍ നേരത്തെ കോവാക്‌സിന് ഏജന്‍സി അനുമതി നിഷേധിച്ചിരുന്നു.
ഇറക്കുമതിക്ക് അംഗീകാരം ലഭിച്ചതോടെ ആദ്യഘട്ടത്തില്‍ 40 ലക്ഷം ഡോസ് കോവാക്‌സിനാണ് ഇറക്കുമതി ചെയ്യുന്നത്. തുടര്‍ന്നുള്ള ഡോസുകള്‍ക്ക് പിന്നീട് ആവശ്യപ്പെടുമെന്നും ബ്രസീല്‍ ആരോഗ്യ വിഭാഗം വ്യക്തമാക്കി. ബ്രസീല്‍ സര്‍ക്കാരുമായി രണ്ട് കോടി വാക്‌സിന്‍ കയറ്റുമതി ചെയ്യുന്നതിന് കരാര്‍ ഉണ്ടാക്കിയതായി ഫെബ്രുവരിയില്‍ ഭാരത് ബയോടെക് വ്യക്തമാക്കിയിരുന്നു.