X
    Categories: Sports

‘പ്രഭുദേവ മത്സരിക്കുമോ?’; ‘ബ്രേക്ക് ഡാന്‍സും ഇനി മുതല്‍ ഒളിംപിക് മത്സരയിനം’

പാരിസ്: രാജ്യാന്തര ഒളിംപിക് കമ്മിറ്റിയുടെ (ഐഒസി) പുതിയ തീരുമാനപ്രകാരം ബ്രേക്ക് ഡാന്‍സിനെയും ഒളിംപിക് കായികയിനമായി അംഗീകരിച്ചു. പാരിസ് ഒളിംപിക്‌സില്‍ ബ്രേക്ക് ഡാന്‍സ് മത്സരയിനമായി അവതരിപ്പിക്കുമെന്നാണ് ഐഒസിയുടെ അറിയിപ്പ്. അടുത്ത വര്‍ഷത്തെ ടോക്കിയോ ഒളിംപിക്‌സില്‍ ഉള്‍പ്പെടുത്തിയുള്ള സ്‌കേറ്റ് ബോര്‍ഡിങ്, സ്‌പോര്‍ട്‌സ് ക്ലൈംബിങ്, സര്‍ഫിങ് എന്നിവയും പാരിസ് ഒളിംപിക്‌സിലുമുണ്ടാവും.

ഒളിംപിക്‌സില്‍ ബ്രേക്കിങ് എന്ന പേരിലാകും ബ്രേക്ക് ഡാന്‍സ് മത്സരയിനമാക്കുക. അര്‍ജന്റീനയിലെ ബ്യൂനസ് ഐറിസില്‍ 2018ല്‍ നടന്ന യൂത്ത് ഒളിംപിക്‌സില്‍ പരീക്ഷണയിനമായി ബ്രേക്ക് ഡാന്‍സ് ഉള്‍പ്പെടുത്തിയിരുന്നു. യുഎസിലെ തെരുവുകളില്‍ സ്ട്രീറ്റ് ഡാന്‍സ് എന്ന പേരില്‍ അവതരിപ്പിക്കപ്പെടുന്ന ബ്രേക്കിങ്, നര്‍ത്തകരുടെ മെയ്‌വഴക്കവും വേഗവുംകൊണ്ട് ശ്രദ്ധേയമാണ്.

വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെ ഇന്ത്യന്‍ ബ്രേക്ക് ഡാന്‍സ് പ്രതിഭ പ്രഭുദേവ മത്സരിക്കാന്‍ ഇറങ്ങുമോ എന്നാണ് ആരാധകരുടെ നര്‍മ്മത്തില്‍ ചാലിച്ച ചോദ്യം.

 

Test User: