ബ്രഹ്മപുരം മാലിന്യപ്ലാന്‍റ് സ്ഥാപിച്ചത് ശാസ്ത്രീയമായല്ലെന്ന് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ റിപ്പോർട്ട് .പ്ലാന്‍റ് പ്രവർത്തിക്കുന്നത് ചട്ടങ്ങൾ പാലിച്ചല്ലെന്നും റിപ്പോർട്ടിൽ പറയുന്നു.കഴിഞ്ഞ വെള്ളിയാഴ്ചയാണ് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്‍റെ പ്രത്യേക സംഘം ബ്രഹ്മപുരത്ത് സന്ദർശനം നടത്തി റിപ്പോർട്ട് തയ്യാറാക്കിയത്. ഖര മാലിന്യ സംസ്കരണ മാനദണ്ഡങ്ങൾ പാലിക്കാത്തതിനാൽ അനുമതിയില്ലാതെയാണ് ബ്രഹ്മപുരം പ്ലാന്‍റ് പ്രവർത്തിച്ചതെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
2016ലെ സോളിഡ് വേസ്റ്റ് മാനേജ്‌മെന്റ് ചട്ടങ്ങള്‍ക്ക് അനുസൃതമായല്ല പ്ലാന്‍റിന്‍റെ പ്രവര്‍ത്തനമെന്നും കേന്ദ്രസംഘം കണ്ടെത്തി.കരാര്‍ കമ്പനിയായ സോന്‍ടാ ഇന്‍ഫ്രാടെക് പ്രൈവറ്റ് ലിമിറ്റഡ് മാലിന്യം നീക്കാന്‍ നടപടി സ്വീകരിച്ചില്ലെന്നും റിപ്പോർട്ട് കുറ്റപ്പെടുത്തുന്നു.