X

ബ്രഹ്മപുരം വിഷപ്പുക : കൊച്ചി കോർ‌പ്പറേഷന് 100 കോടി രൂപ പിഴയിട്ട് ദേശീയ ഹരിത ട്രൈബ്യൂണൽ

ബ്രഹ്മപുരം മാലിന്യ പ്ലാന്റിൽ തീപിടിച്ച് കൊച്ചിയും പരിസരപ്രദേശങ്ങളും വിഷപ്പുക മൂടിയ സംഭവത്തിൽ കൊച്ചി കോർ‌പ്പറേഷന് ദേശീയ ഹരിത ട്രൈബ്യൂണൽ 100 കോടി രൂപ പിഴയിട്ടു. ഒരു മാസത്തിനുള്ളി‍ൽ പിഴയടക്കണമെന്നും ഉത്തരവാദികളായ ഉദ്യോഗസ്ഥർക്ക് എതിരെ ക്രിമിനൽ നടപടി സ്വീകരിക്കണമെന്നും ഹരിത ട്രൈബുണൽ നിർദ്ദേശിച്ചിട്ടുണ്ട്.പിഴ തുക കേരള ചീഫ് സെക്രട്ടറിക്ക് അടയ്ക്കണമെന്നാണ് ഉത്തരവിൽ പറയുന്നത്. ബ്രഹ്മപുരത്തെ തീ പൂര്‍ണമായും അണച്ചതായി സർക്കാർ ട്രൈബൂണലിനെ അറിയിച്ചിരുന്നു.

webdesk15: