X

ബ്രഹ്മപുരം തീപിടുത്തത്തിൽ ജനങ്ങൾക്ക് ആരോഗ്യപ്രശ്നമുണ്ടായി നഷ്ടം സംഭവിച്ചാൽ ഉത്തരവാദി കോർപ്പറേഷനായിരിക്കുമെന്ന് ഹൈക്കോടതി

ബ്രഹ്മപുരം തീപിടുത്തത്തിൽ ജനങ്ങൾക്ക് ആരോഗ്യപ്രശ്നമുണ്ടായി നഷ്ടം സംഭവിച്ചാൽ ഉത്തരവാദി കോർപ്പറേഷനായിരിക്കുമെന്ന് ഹൈക്കോടതിമുന്നറിയിപ്പ് നൽകി.ബ്രഹ്മപുരത്ത് നിരീക്ഷണ സമിതികും ഹൈക്കോടതി രൂപം നൽകി.മലിനീകരണ നിയന്ത്രണ ബോർഡ്, കളക്ടർ, കോർപറേഷൻ സെക്രട്ടറി ജില്ലാ ലീഗൽ സെൽ അതോറിറ്റി എന്നിവർ ഉൾപ്പെട്ട കമ്മിറ്റിക്കാണ് കോടതി രൂപം നൽകിയത്. കമ്മിറ്റി അംഗങ്ങൾ സ്ഥലം സന്ദർശിച്ച് തിങ്കളാഴ്ച റിപ്പോർട്ട് നൽകണമെന്നും കോടതി വ്യക്തമാക്കി.

ബ്രഹ്മപുരം മാലിന്യപ്ലാന്റിലെ തീപിടുത്തതിൽ സ്വമേധയാ എടുത്ത കേസിലാണ് ഹൈക്കോടതി നടപടി. തീ പൂര്‍ണമായും അണച്ചെന്ന് കോര്‍പ്പറേഷന്‍ അറിയിച്ചെങ്കിലും നിലവിലെ സ്ഥിതി ഓണ്‍ലൈനായി കാണണമെന്ന് ജസ്റ്റിസുമാരായ എസ്.വി.ഭട്ടിയും ബസന്ത് ബാലാജിയും അടങ്ങുന്ന ബെഞ്ച് വ്യക്തമാക്കി.വകുപ്പ് മന്ത്രി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ യോഗം വിളിച്ചിട്ടുണ്ടെന്ന് അഡീഷണൽ ചീഫ് സെക്രട്ടറി കോടതിയെ അറിയിച്ചു. സർക്കാർ സ്വീകരിച്ച നടപടികളും നടപ്പിലാക്കിയ കാര്യങ്ങളും അടുത്ത തവണ കേസ് പരിഗണിക്കുമ്പോൾ അറിയിക്കാൻ അഡീഷണൽ ചീഫ് സെക്രട്ടറിക്ക് കോടതി നിർദ്ദേശം നൽകി.കേസ് തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.

webdesk15: