ബ്രഹ്‌മപുരം മാലിന്യ പ്ലാന്റിലെ തീപിടിത്തത്തെ തുടര്‍ന്നുണ്ടായ പുകയില്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായാതായി ചൂണ്ടിക്കാണിച്ച് നഷ്ടപരിഹാരം ആവശ്യപ്പെട്ട് അഭിഭാഷക കോടതിയെ സമീപിച്ചു.തനിക്കും കുടുംബത്തിനുമുണ്ടായ ഗുരുതര ആരോഗ്യപ്രശ്‌നങ്ങളില്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് അഭിഭാഷകയായ രജിത രാജന്‍ ഹൈക്കോടതിയെ സമീപിച്ചത്.ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടേണ്ടി വരികയും .14 ദിവസം തൊഴിൽനഷ്ടമുണ്ടാവുകയും ചെയ്തതതിനാൽ 15 ലക്ഷം രൂപ നഷ്ടപരിഹാരം വേണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.