ബ്രഹ്മപുരം മാലിന്യ പ്ലാനിലെ തീപിടുത്തത്തെ തുടര്‍ന്നുണ്ടായ പ്രതിസന്ധി പരിഹരിക്കാന്‍ ഒരുകോടി രൂപയുടെ സഹായവുമായി എം എ യൂസഫലി. കൊച്ചി കോര്‍പ്പറേഷനാണ് യൂസഫലി സഹായം കൈമാറുക.
ബ്രഹ്മപുരത്ത് കൂടുതല്‍ മാലിന്യ സംസ്‌കരണ സംവിധാനം ഉറപ്പാക്കാനും പുകയെ തുടര്‍ന്നുണ്ടായ ആരോഗ്യപ്രശ്‌നങ്ങള്‍ അനുഭവിക്കുന്നവര്‍ക്ക് വൈദ്യസഹായം എത്തിക്കാനുമാണ് തുക കൈമാറുന്നതെന്ന് യൂസഫലി അറിയിച്ചു.