X

ബ്രഹ്മപുരം തീപിടുത്തം: ഉത്തരവാദിത്തം സര്‍ക്കാരിന്, 500 കോടി പിഴ ചുമത്തുമെന്ന് ഹരിത ട്രൈബ്യൂണല്‍

ബ്രഹ്മപുരം തീപിടിത്തത്തില്‍ സര്‍ക്കാരിന് ദേശീയ ഹരിത ട്രൈബ്യൂണലിന്റെ രൂക്ഷവിമര്‍ശനം. 500 കോടി രൂപ പിഴ ചുമത്തുമെന്ന് മുന്നറിയിപ്പ്. സംസ്ഥാന ഭരണ നിര്‍വഹണത്തിലെ വീഴ്ചയാണ് ഇത്തരമൊരു സാഹചര്യത്തിലേക്കു നയിച്ചതെന്ന് ജസ്റ്റിസ് എകെ ഗോയല്‍ അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. ആറാം തീയതിയിലെ മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് ഹരിത ട്രൈബ്യൂണല്‍ കേസെടുത്തത്.

ബ്രഹ്മപുരം തീപിടിത്തത്തില്‍ ഹരിത ട്രൈബ്യൂണല്‍ സ്വമേധയാ കേസെടുത്തിരുന്നു. ദുരന്തത്തിന്റെ പൂര്‍ണ ഉത്തരവാദിത്വം സര്‍ക്കാരിനാണെന്ന ട്രൈബ്യൂണല്‍ വിമര്‍ശിച്ചു. തീപിടിത്തത്തെ തുടര്‍ന്നു സ്വീകരിച്ച നടപടികള്‍ സര്‍ക്കാര്‍ അഭിഭാഷകന്‍ ട്രൈബ്യൂണലിനെ അറിയിച്ചു. തീപിടിത്തം, അത് അണയ്ക്കുന്നതില്‍ വന്ന താമസം, ജനങ്ങളുടെ ആരോഗ്യത്തിനുണ്ടായ ഭീഷണി ഇതിനെല്ലാം ഉത്തരവാദി സര്‍ക്കാരാണ്. ഇതെല്ലാം വിശദമായി പരിശോധിക്കുകയും നടപടിയെടുക്കുകയും ചെയ്യുമെന്ന് ട്രൈബ്യൂണല്‍ അറിയിച്ചു. വേണ്ടിവന്നാല്‍ അഞ്ഞൂറു കോടി നഷ്ടപരിഹാരം ചുമത്തുമെന്ന് മൂന്നംഗ ബെഞ്ച് മുന്നറിയിപ്പു നല്‍കി.

 

webdesk14: