ബ്രഹ്മപുരം തീപിടിത്തത്തില്‍ തീവെച്ചതിന് തെളിവില്ലെന്ന് പൊലീസിന്റെ അന്വേഷണ റിപ്പോര്‍ട്ട്. സിറ്റി പൊലീസ് കമ്മീഷണറുടെ മേല്‍നോട്ടത്തില്‍ തൃക്കാക്കര എസ്പിയാണ് തീപിടിത്തത്തെ കുറിച്ച് അന്വേഷിച്ചത്. കഴിഞ്ഞ ദിവസം വൈകീട്ടാണ് റിപ്പോര്‍ട്ട് ഡി.ജി.പിക്ക് കൈമാറിയത്.
തീപിടത്തത്തിന് കാരണം മാലിന്യത്തിന് തീയിട്ടതാണെന്ന ആരോപണം സാധൂകരിക്കുന്ന തെളിവുകളൊന്നും പൊലീസ് നടത്തിയ അന്വേഷണത്തില്‍ ലഭിച്ചിട്ടില്ല. ദൃശ്യമികവോടെയുള്ള ഉപഗ്രഹ ചിത്രങ്ങള്‍ ലഭിക്കണമെന്നാണ് പൊലീസ് മുന്നോട്ടുവെക്കുന്ന ഒരു ആവശ്യം.
പ്ലാന്റിലെ ജീവനക്കാരും കരാര്‍ കമ്പനി അധികൃതരും നാട്ടുകാരും അടക്കം അമ്പതോളം പേരുടെ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചും അന്വേഷണം നടത്തി.