ബ്രഹ്മപുരം തീപിടിത്തതില്‍ നിയമസഭയില്‍ പ്രത്യാക പ്രസ്താവന നടത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍. ചട്ടം 300 പ്രകാരം നാളെ മുഖ്യമന്ത്രി സഭയില്‍ പ്രസ്താവന നടത്തും. തീപിടിത്തമുണ്ടായിട്ട് 13 ദിവസം കഴിഞ്ഞിട്ടും ഇതുവരെ മുഖ്യമന്ത്രി പ്രതികരിക്കാത്തത് വലിയ വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു.
കഴിഞ്ഞ ദിവസം കൊച്ചി കോര്‍പറേഷന് മുന്നില്‍ ഉണ്ടായ പൊലീസ് അതിക്രമത്തെ കുറിച്ച് സഭയില്‍ പ്രതിപക്ഷം ഉന്നയിച്ചെങ്കിലും മറുപടി നല്‍കാന്‍ മുഖ്യമന്ത്രി തയ്യാറായിരുന്നില്ല. തീപിടിത്തത്തില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തിരുന്നു. ഇന്ന് കേസ് പരിഗണിച്ച കോടതി സര്‍ക്കാരിനെ വിമര്‍ശിച്ചിരുന്നു. മാലിന്യസംസ്‌കരണവുമായി ബന്ധപ്പെട്ട് ജനങ്ങളെ ഇനിയും ബുദ്ധിമുട്ടിക്കാന്‍ കഴിയില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി.