ബ്രഹ്മപുരം: കത്തിച്ചതാണോ എന്നതിൽ വ്യക്തത വരാനുണ്ടെന്ന് മന്ത്രി പി.രാജീവ്

ബ്രഹ്‌മപുരം മാലിന്യ പ്ലാന്റിൽ തീ കത്തിച്ചതാണോ എന്ന കാര്യത്തിൽ വ്യക്തത വരുത്താനുണ്ടെന്ന് മന്ത്രി പി.രാജീവ് പറഞ്ഞു.ഗൂഢാലോചനയുണ്ടെന്ന് കരുതുന്നില്ല, നേരത്തെയും അവിടെ തീപിടിത്തം ഉണ്ടായിട്ടുണ്ട്.എങ്ങനെ തീ പിടിച്ചു എന്ന നിഗമനത്തിലേക്ക് സർക്കാർ എത്തുന്നില്ല.ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള നടപടി സ്വീകരിക്കും.ബ്രഹ്മപുരം മാലിന്യപ്ലാൻ്റിലെ തീ നിയന്ത്രണ വിധേയമാണ് ഇന്ന് പൂർണ്ണമായും അണക്കാൻ ആകുമെന്നാണ്കരുതുന്നതെന്നും മന്ത്രി പി.രാജീവ് തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരോട് പറഞ്ഞു

webdesk15:
whatsapp
line