ബ്രഹ്‌മപുരം മാലിന്യ പ്ലാന്റിലെ തീ നിയന്ത്രണ വിധേയമായെങ്കിലും വിഷപ്പുക ഉയരുന്നത് നിയന്ത്രിക്കാൻ തീവ്രശ്രമങ്ങളാണ് ഫയര്‍ ആന്റ് റെസ്‌ക്യൂ വിഭാഗത്തിന്റെ നേതൃത്വത്തില്‍ നടക്കുന്നത്.30 ഫയര്‍ യൂണിറ്റുകളാണ് ഒരേസമയം പുക ശമിപ്പിക്കാനുള്ള ശ്രമം തുടരുന്നത്.
നൂറിലധികം അഗ്നിസുരക്ഷാ സേനാംഗങ്ങളാണ് സ്ഥലത്തു പ്രവർത്തിക്കുന്നത്.കൂടാതെ നേവിയുടെ രണ്ട് ഹെലികോപ്ടറുകളിൽ നിന്നും വെള്ളം പമ്പ് ചെയ്യുന്നുണ്ട് . മാലിന്യങ്ങൾ ചികഞ്ഞുമാറ്റി ഉൾവശത്തേക്ക് വെള്ളം പമ്പ് ചെയ്താണ് പുക ശമിപ്പിക്കുന്നത്.