ന്യൂഡല്‍ഹി : കോവിഡ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ പേരില്‍ അഭിനന്ദനങ്ങള്‍ ഏറ്റുവാങ്ങിയ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ ബി. വി ശ്രീനിവാസിനെ ഡല്‍ഹി പോലീസ് ചോദ്യം ചെയ്തു. കോവിഡ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിച്ച ഫണ്ടിന്റെ ഉറവിടവുമായി ബന്ധപ്പെട്ട കേസിലാണ് ചോദ്യം ചെയ്തത്.
എന്നാല്‍ പോലീസ് നടപടികള്‍ കൊണ്ട് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ നിന്ന് മാറി നില്‍ക്കില്ലെന്ന് ശ്രീനിവാസ് പ്രതികരിച്ചു. ഞങ്ങള്‍ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തില്ല , ഞങ്ങള്‍ക്ക് പേടിയില്ല,തെറ്റായ ഒരു കാര്യവും ചെയ്തിട്ടില്ല എന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
രാഷ്ട്രീയമായ പകപോക്കലാണ് കേന്ദ്രസര്‍ക്കാര്‍ നടത്തുന്നതെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ ആരോപിച്ചു. ജനങ്ങളെ സഹായിക്കുന്നത് കുറ്റകൃത്യമായയാണ് സര്‍ക്കാര്‍ കാണുന്നതെന്ന് കോണ്‍ഗ്രസ് നേതാവ രണ്‍ദീപ് സുര്‍ജേവാല് പ്രതികരിച്ചു