തിങ്കളാഴ്ച ബെംഗളൂരുവിലെ റെയിൽവേ സ്റ്റേഷനിൽ പ്ലാസ്റ്റിക് ഡ്രമ്മിനുള്ളിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി.ഈ വർഷം ബെംഗളൂരു റെയിൽവേ സ്റ്റേഷനിൽ ഡ്രമ്മിനുള്ളിൽ മൃതദേഹം കണ്ടെത്തുന്ന രണ്ടാമത്തെ സംഭവമാണിത്.തിങ്കളാഴ്ച രാവിലെ 10നും 11നും ഇടയിൽ ബൈയപ്പനഹള്ളി റെയിൽവേ സ്റ്റേഷന്റെ പ്രവേശന കവാടങ്ങളിലൊന്നിന് സമീപമാണ് വ്സ്ത്രങ്ങൾ കൊണ്ട് മൂടിയ നിലയി ഡ്രം കണ്ടെത്തിയത്.
ഏകദേശം 31 നും 35 നും ഇടയിൽ പ്രായമുള്ള യുവതിയെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.
തിങ്കളാഴ്ച മൂന്ന് പേർ ചേർന്ന് ഓട്ടോറിക്ഷയിൽ ഡ്രം കടത്തി റെയിൽവേ സ്റ്റേഷൻ കവാടത്തിന് സമീപം തള്ളിയതായി പോലീസ് അന്വേഷണത്തിൽ കണ്ടെത്തി. മച്‌ലിപട്ടണത്ത് നിന്ന് ട്രെയിനിലാണ് മൃതദേഹം കൊണ്ടുപോയതെന്നും അവർ കൂട്ടിച്ചേർത്തു. മച്‌ലിപട്ടണത്തേക്ക് ഒരു സംഘത്തെ അയച്ചെങ്കിലും മൃതദേഹം തിരിച്ചറിയാനായിട്ടില്ലെന്ന് റെയിൽവേ പോലീസ് ബെംഗളൂരുവിലെ പോലീസ് സൂപ്രണ്ട് ഡോ സൗമലത പറഞ്ഞു.
രണ്ട് മാസം മുമ്പ്, ജനുവരി 4 ന് യശ്വന്ത്പൂർ റെയിൽവേ സ്റ്റേഷനിലെ ക്ലീനിംഗ് ജീവനക്കാർ 20 വയസ്സിന് മുകളിലുള്ള ഒരു സ്ത്രീയുടെ അഴുകിയ മൃതദേഹം പ്ലാസ്റ്റിക് ഡ്രമ്മിൽ നിന്ന് കണ്ടെത്തിയിരുന്നു.