X

ചാനലിനൊപ്പം ഇസ്‌ലാംഭീതിക്ക് കൂട്ടുനില്‍ക്കുന്നു; അമുല്‍ ഉല്‍പന്നങ്ങള്‍ ബഹിഷ്‌കരിക്കാന്‍ ആഹ്വാനം

ന്യൂ​ഡ​ൽ​ഹി: പ​ച്ച​യാ​യി ഇ​സ്​​ലാം​ഭീ​തി പ്ര​ച​രി​പ്പി​ക്കു​ന്ന സം​ഘ്​ ചാ​ന​ൽ സു​ദ​ർ​ശ​ൻ ടി.​വി​യു​ടെ പ​രി​പാ​ടി ഡ​ൽ​ഹി ഹൈ​കോ​ട​തി ത​ട​ഞ്ഞി​ട്ടും അ​തേ ചാ​ന​ലി​ന്​ സ്​​പോ​ൺ​സ​ർ​ഷി​പ് തു​ട​രു​ന്ന ‘അ​മു​ലി’​നെ​തി​രെ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ ബ​ഹി​ഷ്​​ക​ര​ണാ​ഹ്വാ​നം.

ഇ​ന്ത്യ​യു​ടെ കാ​മ​ധേ​നു​വാ​യി വാ​ഴ്​​ത്ത​പ്പെ​ടു​ന്ന ഗു​ജ​റാ​ത്ത്​ ആ​സ്ഥാ​ന​മാ​യു​ള്ള ക​മ്പ​നി​യാ​ണ്​ ക​ടു​ത്ത വി​മ​ർ​ശ​ന​ങ്ങ​ൾ​ക്കി​ടെ​യും ഹി​ന്ദു​ത്വ അ​നു​കൂ​ല ചാ​ന​ലി​ന്​​ സ്​​പോ​ൺ​സ​ർ​ഷി​പ്​ തു​ട​രു​ന്ന​ത്. ഇ​സ്​​ലാം​ഭീ​തി​യു​ടെ ‘അ​മു​ലി’​നെ ബ​ഹി​ഷ്​​ക​രി​ക്കു​ക എ​ന്ന ആ​ഹ്വാ​ന​വു​മാ​യി ട്വി​റ്റ​റി​ൽ കാ​മ്പ​യി​ൻ സ​ജീ​വ​മാ​ണ്.

പ​ര​സ്യ​വാ​ച​ക​ങ്ങ​ൾ മാ​റ്റി ‘ഇ​ന്ത്യ​യു​ടെ രു​ചി’ എ​ന്ന​തി​നു പ​ക​രം ഇ​ന്ത്യ​യു​ടെ മാ​ലി​ന്യം എ​ന്ന​തു​ൾ​പ്പെ​ടെ പ്ര​ചാ​ര​ണ​വും ചി​ല​ർ ഏ​റ്റെ​ടു​ത്തി​ട്ടു​ണ്ട്​.

ഇ​നി അ​മു​ൽ ഉ​പ​യോ​ഗി​ക്കി​ല്ലെ​ന്നും ബ​ഹി​ഷ്​​ക​രി​ക്കു​ക എ​ന്നും ആ​ഹ്വാ​നം ചെ​യ്​​ത്​ നി​ര​വ​ധി പേ​രാ​ണ്​ രം​ഗ​ത്തു​ള്ള​ത്. ചാ​ന​ലി​ന്​ സ്​​പോ​ൺ​സ​ർ​ഷി​പ്​ തു​ട​രു​ന്ന​ത്​ പു​ന​രാ​ലോ​ചി​ക്ക​ണ​മെ​ന്ന്​ യു.​കെ ആ​സ്ഥാ​ന​മാ​യ ‘സ്​​റ്റോ​പ്​ ഫ​ണ്ടി​ങ്​ ഹെ​യ്​​റ്റ്​’ അ​മു​ലി​നോ​ട്​ ആ​വ​ശ്യ​പ്പെ​ട്ടു.

web desk 1: