പത്തനംത്തിട്ട: സ്വകാര്യ ബസ്സില്‍ പ്രായ പൂര്‍ത്തിയാകാത്ത ആണ്‍കുട്ടിക്ക് നേരെ മധ്യവയസ്‌കന്റെ ലൈംഗികാതിക്രമമെന്ന് പരാതി.അടൂരില്‍ നിന്ന് പത്തനംത്തിട്ടയിലേക്കുള്ള യാത്രയില്‍ പതിനേഴ് വയസ്സ് മാത്രം പ്രായമുള്ള കുട്ടിയെയാണ് ഇയാള്‍ ലൈംഗികാതിക്രമത്തിന് ശ്രമിച്ചത്. സംഭവത്തില്‍ കുട്ടി വീഡിയോ ദ്യശ്യങ്ങള്‍ സഹിതം പരാതി നല്‍കി.
ബുധാനാഴ്ച രാവിലെയാണ് സംഭവം. ബസ്സില്‍ കയറിയ 17 വയസ്സുകാരന്റെ അടുത്ത് മധ്യവയസ്‌കനായ ഒരാള്‍ അടുത്ത് വന്നിരുന്നു. പിന്നാലെ മോശമായ രീതിയില്‍ സ്വകാര്യ ഭാഗത്ത് സപര്‍ശിക്കുകയും ചെയ്തു. ഇത് മനസ്സിലാക്കിയ കുട്ടി ഫോണില്‍ ചിത്രീകരിക്കുകയും ചെയ്തു. പിന്നാലെ കുട്ടി ബഹളം വെക്കുകയായിരുന്നു. എന്നാല്‍ ബഹളം വെച്ച ഉടനെ ഇയാള്‍ ഇറങ്ങിയോടി.
സംഭവത്തില്‍ കൊടുമണ്‍ പൊലീസ് പോക്‌സോ കേസ് വകുപ്പുകളടക്കം ചുമത്തി കേസെടുത്തിട്ടുണ്ട്.