അമല്‍ നീരദ് സംവിധാനം ചെയ്ത, ജ്യോതിര്‍മയി, കുഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസില്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായി വരുന്ന ‘ബോഗയ്ന്‍വില്ല’യുടെ ഒ.ടി.ടി റിലീസ് തീയതി പ്രഖ്യാപിച്ചു. ഡിസംബര്‍ 13ന് സോണി ലൈവിലൂടെ ചിത്രം സ്ട്രീമിങ് ആരംഭിക്കും. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം കാണാനാകും.
പതിനൊന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം സിനിമാ അഭിനയത്തിലേക്ക് തിരിച്ചു വന്ന ജ്യോതിര്‍മയി ആരാധകരെയും സിനിമാ പ്രേമികളെയും ഞെട്ടിക്കുകയാണ്. കുഞ്ചാക്കോ ബോബനും ഫഹദും മികച്ച പ്രകടനമാണ് ചിത്രത്തില്‍ കാഴ്ചവെക്കുന്നത്.
ഷറഫുദ്ദീന്‍, ശ്രിന്ദ, വീണ നന്ദകുമാര്‍, ജിനു ജോസഫ് തുടങ്ങി നിരവധി താരങ്ങള്‍ ശ്രദ്ധേയ പ്രകടനങ്ങള്‍ സിനിമയില്‍ നല്‍കുന്നുണ്ട്. സിനിമയിലെ ‘സ്തുതി’, ‘മറവികളെ പറയൂ…’ എന്നീ ഗാനങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ ഇതിനോടകം വൈറലായിക്കഴിഞ്ഞു. തിയേറ്റുറകളില്‍ മികച്ച പ്രേക്ഷക നിരൂപക പ്രശംസ സിനിമയ്ക്ക് ലഭിച്ചിട്ടുണ്ട്.
അമല്‍ നീരദ് പ്രൊഡക്ഷന്‍സിന്റേയും ഉദയ പിക്‌ചേഴ്‌സിന്റേയും ബാനറില്‍ ജ്യോതിര്‍മയിയും കുഞ്ചാക്കോ ബോബനും ചേര്‍ന്നാണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നത്. സുഷിന്‍ ശ്യാം ആണ് ചിത്രത്തിന് സംഗീതം പകര്‍ന്നിരിക്കുന്നത്.