Categories: indiaNews

പെണ്‍കുഞ്ഞ് പിറന്നതില്‍ മനംനൊന്ത് അമ്മയും മകനും ആത്മഹത്യ ചെയ്തു

ചെന്നൈ:പെണ്‍കുഞ്ഞ് പിറന്നതില്‍ മനംനൊന്ത് അമ്മയും മകനും ആത്മഹത്യ ചെയ്തു.തമിഴ്‌നാട്ടില്‍ ജോലാര്‍പേട്ടയ്ക്കടുത്ത് മന്ദലാവഡിയിലാണ് കഴിഞ്ഞ വര്‍ഷം വിവാഹിതനായ മുരളി 27 അമ്മ ശിവകാമി 55 എന്നിവര്‍ ആത്മഹത്യ ചെയ്തത്.

കഴിഞ്ഞ ദിവസമാണ് മുരളിയുടെ ഭാര്യ ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്.തിരപ്പത്തൂര്‍ ഗവണ്‍മെന്റെ് ആശുപത്രിയില്‍ കുഞ്ഞിനെ കണ്ട് മടങ്ങിയ ഇവര്‍ കോഴിക്കറിയില്‍ വിഷം ചേര്‍ത്ത് ഇരുവരും ജീവനൊടുക്കുകയായിരുന്നു.മുരളിയുടെ രണ്ട് സഹോദരന്‍മാരും നേരെത്തേ ആത്മഹത്യ ചെയ്തിരുന്നു.

Test User:
whatsapp
line