X
    Categories: indiaNews

കോവിഡ് വ്യാപനം; ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ഇന്ത്യാ സന്ദര്‍ശനം റദ്ദാക്കി

ന്യൂഡല്‍ഹി: ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണിന്റെ ഇന്ത്യാ സന്ദര്‍ശനം റദ്ദാക്കി. നിലവിലെ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. ഈ മാസം 26 മുതല്‍ അഞ്ചുദിവസത്തെ സന്ദര്‍ശനമാണ് നേരത്തേ നിശ്ചയിച്ചിരുന്നത്.

‘നിലവിലെ കൊറോണ വൈറസ് സാഹചര്യം കണക്കിലെടുത്ത് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണിന് അടുത്തയാഴ്ച ഇന്ത്യയിലേക്ക് പോകാന്‍ കഴിയില്ല. പകരം, പ്രധാനമന്ത്രി മോദിയും ജോണ്‍സണും ഈ മാസം അവസാനം ഫോണിലൂടെ സംസാരിക്കുകയും ഭാവി പങ്കാളിത്തത്തിനുള്ള തങ്ങളുടെ അഭിലാഷ പദ്ധതികള്‍ അംഗീകരിക്കുകയും ചെയ്യും’ യുകെ, ഇന്ത്യ സര്‍ക്കാരുകള്‍ സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു.

web desk 1: