ഡല്‍ഹി: ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ഇന്ത്യ സന്ദര്‍ശനം റദ്ദാക്കി. വകഭേദം സംഭവിച്ച കോവിഡ് വൈറസ് വ്യാപനം യുകെയില്‍ ശക്തമായതിന്റെ പശ്ചാത്തലത്തിലാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി ഇന്ത്യാ സന്ദര്‍ശനം റദ്ദാക്കിയിരിക്കുന്നത്.
റിപ്പബ്ലിക് ദിന ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ വേണ്ടിയാണ് ബോറിസ് ജോണ്‍സണെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയിലേക്ക് ക്ഷണിച്ചത്.
ഇന്ത്യ സന്ദര്‍ശനം റദ്ദാക്കുന്നത് സംബന്ധിച്ചുള്ള ഖേദം രേഖപ്പെടുത്താനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ബോറിസ് ജോണ്‍സണ്‍ ഫോണില്‍ സംസാരിച്ചെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ഓഫീസ് വക്താവ് വ്യക്തമാക്കി.