കോവിഡിനെ പ്രതിരോധിക്കുന്നതിനായി ഭാരത് ബയോടെക്ക് വികസിപ്പിച്ച മൂക്കിലൂടെ നല്‍കാവുന്ന വാക്സിന്റെ പരീക്ഷണത്തിന് ഡ്രഗ്സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ അനുമതി നല്‍കി. രാജ്യത്തെ വിവിധ ഭാഗങ്ങളിലെ ഒന്‍പത് നഗരങ്ങളിലാണ് പരീക്ഷണം നടത്തുക. കോവിഷീല്‍ഡ്, കോവാക്സിന്‍ എന്നീ വാക്സിനുകള്‍ സ്വീകരിച്ചവര്‍ക്കാണ് ഈ ബൂസ്റ്റര്‍ ഡോസ് നല്‍കുന്നത്. അയ്യായിരം പേരില്‍ പരീക്ഷണം നടത്താനാണ് ശ്രമം. കോവിഷീ ല്‍ഡ് സ്വീകരിച്ച 2500 പേരിലും കോവാക്സിന്‍ സ്വീകരിച്ച 2500 പേരിലുമാണ് വാക്സിന്‍ പരീക്ഷിക്കുക. രണ്ടാം ഡോസ് കോവിഡ് വാക്സി ന്‍ സ്വീകരിച്ച് ആറുമാസം കഴിഞ്ഞവര്‍ക്കാണ് മൂക്കിലൂടെയുള്ള ബൂസ്റ്റര്‍ ഡോസ് നല്‍കുന്നത്. ക്ലിനിക്കല്‍ ട്രയലുകള്‍ പൂര്‍ത്തിയാകുന്ന മുറയ്ക്ക് മാര്‍ച്ചോടെ രാജ്യത്ത് മൂക്കിലൂടെ നല്‍കാവുന്ന നേസല്‍ ബൂസ്റ്റര്‍ വാക്സിന്‍ അവതരിപ്പിക്കാനാകുമെന്നാണ് റിപ്പോര്‍ട്ട്.