കോവിഡ് വാക്‌സിന്റെ ബൂസ്റ്റര്‍ ഡോസിനു വേണ്ടിയുള്ള ആവശ്യങ്ങള്‍ക്ക് ശാസ്ത്രീയ പിന്‍ബലമില്ലെന്ന് ഐ.സി.എം. ആര്‍ ഡയരക്ടര്‍ ജനറല്‍ ഡോ. ബല്‍റാം ഭാര്‍ഗവ. ഈ ദിശയില്‍ പഠനങ്ങള്‍ നടന്നു വരുന്നതേയുള്ളൂ. ബൂസ്റ്റര്‍ ഡോസ് നല്‍കിയാല്‍ എന്തു ഫലമുണ്ടാകും.
രോഗ പ്രതിരോധ ശേഷിയില്‍ എന്തു മാറ്റങ്ങള്‍ ഉണ്ടാകൂം. കോവിഡിനെതിരായ ആജീവനാന്ത രോഗപ്രതിരോധ ശേഷി കൈവരിക്കാന്‍ കഴിയുമോ എന്നീ കാര്യങ്ങളെല്ലാം പഠന വിധേയമാക്കേണ്ടതാണ്.
ഇതുവരെ ഇക്കാര്യത്തില്‍ ആധികാരിക പഠനങ്ങള്‍ നടന്നിട്ടില്ല. പ്രായപൂര്‍ത്തി എത്തിയ മുഴുവന്‍ പേര്‍ക്കും കോവിഡ് വാക്‌സിന്‍ രണ്ടാം ഡോസ് നല്‍കുക എന്നതിനാണ് നിലവിലെ സാഹചര്യത്തില്‍ സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നതെന്നും ബല്‍റാം ഭാര്‍ഗവ കൂട്ടിച്ചേര്‍ത്തു.