ന്യൂഡല്‍ഹി: ഇന്ത്യയില്‍ നിന്ന് വിദേശത്തേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് ബൂസ്റ്റര്‍ ഡോസ് നിര്‍ബന്ധമാക്കിയേക്കുമെന്ന് റിപ്പോര്‍ട്ട്. വിദ്യാഭ്യാസം, തൊഴില്‍, കായികം എന്നീ മേഖലകളുമായി ബന്ധപ്പെട്ട് വിദേശത്തേക്ക് പോകുന്നവര്‍ക്കും വ്യാവസായിക ആവശ്യങ്ങള്‍ക്കായി ഇന്ത്യ വിടുന്നവര്‍ക്കും ബൂസ്റ്റര്‍ ഡോസ് നല്‍കാനാണ് കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നത്.
സ്വകാര്യ വാക്സിനേഷന്‍ സെന്ററുകളില്‍ നിന്ന് വാക്സിനെടുക്കാന്‍ സൗകര്യം ഏര്‍പ്പെടുത്തുന്നതിനെ സംബന്ധിച്ചും ചര്‍ച്ചകള്‍ പുരോഗമിക്കുന്നുണ്ട്.കോവിഡ് വാക്സിനേഷനവുമായി ബന്ധപ്പെട്ട പല രാജ്യങ്ങളുടേയും മാനദണ്ഡങ്ങള്‍ വ്യത്യസ്തമാണ്. പലയിടത്തും ബൂസ്റ്റര്‍ ഡോസ് നിര്‍ബന്ധവുമാണ്. ഈ സാഹചര്യം പരിഗണിച്ചാണ് അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് കരുതല്‍ ഡോസ് നല്‍കുന്ന കാര്യം ആലോചിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ഔദ്യോഗിക നിര്‍ദേശങ്ങള്‍ ഇതുവരെ പുറത്തുവന്നിട്ടില്ല.