ഷരീഫ് സാഗർ എഴുതിയ ഷേറെ കേരള – കെ.എം സീതിസാഹിബ് എന്ന പുസ്തകത്തിൻ്റെ മൂന്നാം പതിപ്പ് ഇന്ന് പ്രകാശനം ചെയ്യും.വൈകീട്ട് 3ന് കോഴിക്കോട് കെ.പി. കേശവമേനോൻ ഹാളിൽ ഡോ. അബ്ദുസ്സമദ് സമദാനി എം.പി, എം.സി വടകരക്ക് നൽകി പ്രകാശനം നിർവഹിക്കും .പി.കെ. പാറക്കടവ് , ഡോ. ഖദീജ മുംതാസ് ,ടി.പി. ചെറൂപ്പ, കമാൽ വരദൂർ ,ഡോ . അസീസ് തരുവണ , ഡോ. ഇസ്മായിൽ മരിതേരി, കേണൽ നിസാർ അഹമ്മദ് സീതി തുടങ്ങിയവർ പ്രസംഗിക്കും.