ദമ്മാം: പ്രവാസലോകത്തെ പ്രമുഖഎഴുത്തുകാരി സോഫിയ ഷാജഹാന്റെ ആറാമാത് കവിത സമാഹാരം ‘മഞ്ഞിന് ചിറകുള്ള വെയില് ശലഭം വരുന്ന വെള്ളിയാഴ്ച വൈകുന്നേരം 7 മണിക്ക് ദമ്മാമിലെ ദാറു സ്സിഹാ ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കും. സൗദി കിഴക്കന്‍ പ്രവിശ്യയിലെ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖര്‍ സംബന്ധിക്കുന്ന ചടങ്ങില്‍ വെച്ച് മലയാളത്തിന്റെ പ്രശസ്ത സംഗീത സംവിധായകന് എം. ജയ ചന്ദ്രന് ആണ് പ്രകാശന കര്‍മ്മം നിര്‍വ്വഹിക്കുക. കഴിഞ്ഞ പതിനാറ് വര്‍ഷമായി സൗദിയില്‍ പ്രവാസ ജീവിതം നയിക്കുന്ന സോഫിയ ഷാജഹാന്റെതായി ഇതിനോടകം 5 പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. നീലവരയിലെ ചുവപ്പ്, ഒരില മാത്രമുള്ള വൃക്ഷം, നിന്നിലേക്ക്നടന്ന വാക്കുകള്‍ (ഗ്രീന്‍ പേപ്പര്‍ പബ്ലിക്കേഷന്‍സ്), ഒറ്റ മുറി(വ്)(ഡി സി ബുക്സ് ),ഒരേ പല മിടിപ്പുകള്‍(ഒലിവ് പബ്ലിക്കേഷന്‍സ്) എന്നിവയായിരുന്നു പുസ്തകങ്ങള്‍.
രണ്ട് തവണ ‘കെ സിപിള്ള’ സ്മാരക പുരസ്കാരം, ദര്‍പ്പണം അവാര്‍ഡ്, പി.ടി. അബ്ദുല്‍ റഹ്മാന് സ്മാരക പുരസ്കാരം,ഇന്ത്യന്‍ അസോസിയേഷന് ഷാര്‍ജ പുരസ്കാരം,ഗ്ലോബല്‍ മീഡിയ ഇവെന്റ്സ് ദുബായിയുടെ ഗോള്‍ഡന്‍ അച്ചിവ്മെന്റ്അവാര്ഡ്, സൗദി രിസാല സ്റ്റഡി സര്‍ക്കിള്‍ പുരസ്കാരം
തുടങ്ങിയനിരവധി പുരസ്കാരത്തിനു അര്‍ഹയായിട്ടുണ്ട്. മാക്ബത്ത് പബ്ലിക്കേഷന്‍ ആണ് പുറത്തിറക്കുന്നത്. കൊല്ലം ജില്ലയിലെ കുരീപ്പള്ളി സ്വദേശിയായ സോഫിയ നിലവില്‍ ദമ്മാമിലെ ദാറുസ്സിഹാ മെഡിക്കല്‍ സെന്ററിലെ അഡ്മിന് ഡിപ്പാര്‍ട്ട്മെന്റില്‍ ജോലി ചെയ്യുകയാണ്. കുണ്ടറ സ്വദേശിയായ ഷാജഹാന് ആണ് ഭര്‍ത്താവ്. ലോകകേരള സഭാംഗം കൂടിയാണ്.വാര്‍ത്താസമ്മേളനത്തില്‍ ആലിക്കുട്ടി ഒളവട്ടൂര്‍, മാലിക്ക് മക്ബൂല്‍ ആലുങ്ങല്‍, സോഫിയ ഷാജഹാന്, പ്രദീപ് കൊട്ടിയം, ബിജു കല്ലുമല, ജമാല്‍ വല്യാപ്പിള്ളി തുടങ്ങിയവര്‍ സംബന്ധിച്ചു.