X

ഉമ്മൻചാണ്ടിയുടെ ‘ഇതിഹാസം’ മുഹമ്മദ് ബിൻ റാഷിദ് ലൈബ്രറിക്ക് സമ്മാനിച്ചു

ദുബായ്: മുൻ മുഖ്യമന്ത്രിയും കോൺഗ്രസ്സ് നേതാവുമായ ഉമ്മൻചാണ്ടിയുടെ നിയമസഭയിലെ അര നൂറ്റാണ്ടിനെ ആസ്പദമാക്കി വീക്ഷണം പ്രസിദ്ധീകരിച്ച ‘ഇതിഹാസം’ എന്ന പുസ്തകം മകൾ അച്ചു ഉമ്മൻ മിഡിൽ ഈസ്റ്റ് & ഉത്തരാഫ്രിക്കൻ മേഖലയിലെ ഏറ്റവും വലിയ ലൈബ്രറിയായ മുഹമ്മദ് ബിൻ റാഷിദ് ലൈബ്രറിക്ക്
(എം ബി ആർ എൽ) സമ്മാനിച്ചു.എം ബി ആർ എൽ അസ്വൈസർ ഡേവിഡ് ഹിർഷ് പുസ്തകം ഏറ്റുവാങ്ങി.
ചിരന്തന പ്രസിഡണ്ട് പുന്നക്കൻ മുഹമ്മദലീ, വൈസ് പ്രസിഡണ്ട് സി.പി.ജലീൽ, ട്രഷറർ ടി.പി അഷ്റഫ്, എഴുത്തുകാരായ വെള്ളിയോടൻ, ,പ്രവീൺ പാലക്കീൽ,മാധ്യമ പ്രവർത്തകൻ ജലീൽ പട്ടാമ്പി,ഷംസീർ നാദാപുരം എന്നിവരും സംബന്ധിച്ചു. കേരളത്തിലെ ഏറ്റവും ജനകീയനായ ഉമ്മൻ ചാണ്ടിയെന്ന നേതാവിന്റെ ബെസ്റ്റ് സെല്ലറായ ഈ പുസ്തകംഏറ്റുവാങ്ങാനായതിൽ ഏറെ ആഹ്ലാദമുണ്ടെന്ന് ഡേവിഡ് ഹിർഷ് പറഞ്ഞു.

Chandrika Web: