X
    Categories: indiaNews

ബോണ്‍വീറ്റയുടെ പരസ്യങ്ങള്‍ തെറ്റിദ്ധരിപ്പിക്കുന്നു: ദേശീയ ബാലാവകാശ കമ്മീഷന്‍

ന്യൂഡല്‍ഹി: തെറ്റിദ്ധരിപ്പിക്കുന്ന തരത്തില്‍ പ്രചരിപ്പിച്ച പരസ്യങ്ങള്‍ പി ന്‍വലിക്കണമെന്ന് ബോണ്‍വീറ്റയോട് ദേശീയ ബാലാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടു. മോന്‍ഡെലസ് ഇന്ത്യയുടെ കീഴില്‍ വരുന്ന ബ്രാന്‍ഡാണ് ബോണ്‍വീറ്റ. ഏഴു ദിവസത്തിനകം വിശദീകരണം നല്‍കണമെന്നും ബോണ്‍വീറ്റയോട് കമ്മീഷന്‍ ആവശ്യപ്പെട്ടു.

ഹെല്‍ത്ത് ഡ്രിങ്ക് എന്ന പേരില്‍ ബോണ്‍വീറ്റയുടെ മാര്‍ക്കറ്റിങ് നടത്തിയ കമ്പനി തെറ്റിദ്ധരിപ്പിച്ച് സാമ്പത്തിക നേട്ടമുണ്ടാക്കുകയായിരുന്നുവെന്ന് വ്യാപക ആക്ഷേപമുയര്‍ന്നുരുന്നു. ബോണ്‍വീറ്റയില്‍ പഞ്ചസാരയുടെ അളവ് അധികമാണെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് സാമ്പിളുകള്‍ പരിശോധനക്കു വിധേയമാക്കിയത്. നേരത്തെ, ബോണ്‍വീറ്റയിലെ ഉയര്‍ന്ന പഞ്ചസാരയെക്കുറിച്ചും അത് കുട്ടികളുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നത് സംബന്ധിച്ചും സമൂഹമാധ്യമങ്ങളില്‍ വീഡിയോ പ്രചരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കര്‍ശന നടപടിയുമായി ദേശീയ ബാലാവകാശ കമ്മീഷന്‍ രംഗത്തെത്തിയത്.

webdesk11: