X

ബോണക്കാട് കുരിശുമല: വിശ്വാസികളും പോലീസും ഏറ്റുമുട്ടി; പോലീസ് ലാത്തിച്ചാര്‍ജ്ജ്

ബോണക്കാട്: കുരിശുമലയിലേക്ക് വിശ്വാസികള്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പോലീസ് ലാത്തിവീശി. പ്രദേശത്ത് സംഘര്‍ഷമുണ്ടായതിനെ തുടര്‍ന്ന് പത്തുപേര്‍ക്ക് പരിക്കേറ്റു.

നെയ്യാറ്റിന്‍കര രൂപതക്ക് കീഴിലെ തീര്‍ത്ഥാടന കേന്ദ്രമായ ബോണക്കാട് കുരിശുമലയിലേക്കുള്ള വിശ്വാസികളുടെ സന്ദര്‍ശനമാണ് പോലീസ് തടഞ്ഞത്. വിശ്വാസികള്‍ പോലീസ് ബാരിക്കേഡ് തകര്‍ത്ത് പൊലീസിനെ തള്ളിമാറ്റിയതോടെയാണ് പോലീസ് ലാത്തിച്ചാര്‍ജ്ജ് നടത്തിയത്. വിശ്വാസികള്‍ പോലീസിന് നേരെ കല്ലേറ് നടത്തിയതോടെ പ്രദേശത്ത് സംഘര്‍ഷം ഉണ്ടാവുകയായിരുന്നു. സ്ത്രീകളും വൈദികരുമുള്‍പ്പെടെ നൂറുകണക്കിന് പേരാണ് ബോണക്കാടെത്തിയത്. പ്രദേശത്ത് മധ്യസ്ഥ ചര്‍ച്ചകള്‍ നടക്കുകയാണ്.

കുരിശുമലയുടെ ഉമസ്ഥാവകാശവുമായി ബന്ധപ്പെട്ട് കോടതിയില്‍ കേസ് നിലനില്‍ക്കുന്നുണ്ട്. ഇതേ തുടര്‍ന്ന് മലയിലേക്ക് വിശ്വാസികളെ കയറ്റിവിട്ടിരുന്നില്ല. എല്ലാ വര്‍ഷവും ജനുവരിയിലെ ആദ്യ വെള്ളിയാഴ്ച്ച വിശ്വാസികള്‍ ബോണക്കാട് കുരിശുമല കയറാറുണ്ട്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് കൂടുതല്‍ പൊലീസ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. പ്രതിപക്ഷ നേതാവ് അല്‍പ്പസമയത്തിനകം ബോണക്കാട് സന്ദര്‍ശിക്കും. അതേസമയം, ബോണക്കാട്ടെ സംഘര്‍ഷത്തില്‍ ഇപ്പോള്‍ പ്രതികരിക്കാനില്ലെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു.

chandrika: