X
    Categories: main stories

അര്‍ണബ് ജയിലില്‍ തന്നെ; ജാമ്യം നിഷേധിച്ച് മുംബൈ ഹൈക്കോടതി

മുംബൈ: ആത്മഹത്യാ പ്രേരണക്കേസില്‍ ജയിലില്‍ കഴിയുന്ന റിപ്പബ്ലിക് ടിവി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമിക്ക് മുംബൈ ഹൈക്കോടതി ജാമ്യം നിഷേധിച്ചു. ജസ്റ്റിസുമാരായ എസ്.എസ് ഷിന്ദേയും എം.എസ് കാര്‍ണിക്കുമടങ്ങുന്ന ബെഞ്ചിന്റേതാണ് വിധി. കേസ് റദ്ദാക്കണണെന്നും ജാമ്യം നല്‍കണമെന്നും ആവശ്യപ്പെട്ടായിരുന്നു അര്‍ണബ് ഹൈക്കോടതിയെ സമീപിച്ചത്.

നവി മുംബൈയിലെ തലോജ ജയിലിലാണ് നിലവില്‍ അര്‍ണബുള്ളത്. അലിബാഗിലെ താത്കാലിക ജയിലില്‍ അനധികൃതമായി മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിനെത്തുടര്‍ന്നാണ് ഞായറാഴ്ച ഇവിടേക്ക് മാറ്റിയത്.

ബുധനാഴ്ച രാവിലെ മുംബൈയില്‍ അറസ്റ്റിലായ അര്‍ണബിനെ രാത്രിയാണ് അലിബാഗ് മജിസ്‌ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തത്. കോവിഡ് പശ്ചാത്തലത്തില്‍ താത്കാലിക ജയിലായി ഉപയോഗിക്കുന്ന സ്‌കൂളിലാണ് അദ്ദേഹത്തെ പാര്‍പ്പിച്ചിരുന്നത്. ഇവിടേക്കു മാറ്റുമ്പോള്‍ അര്‍ണബിന്റെ മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്തിരുന്നു. എന്നാല്‍ മറ്റാരുടേയോ ഫോണ്‍ ഉപയോഗിച്ച് അദ്ദേഹം സാമൂഹികമാധ്യമങ്ങളില്‍ ഇടപെടുന്നതായി കണ്ടെന്ന് റായ്ഗഢ് ക്രൈംബ്രാഞ്ച് ഇന്‍സ്പെക്ടര്‍ ജാമില്‍ ശൈഖ് പറഞ്ഞു. ഇതേക്കുറിച്ച് അന്വേഷിക്കാന്‍ ജയില്‍ സൂപ്രണ്ടിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. തുടര്‍ന്നാണ് തലോജ ജയിലിലേക്ക് മാറ്റാന്‍ ഉത്തരവിട്ടത്.

 

ചന്ദ്രിക വെബ് ഡെസ്‌ക്‌: