തുടര്‍ച്ചയായി വിമാനങ്ങള്‍ക്ക് നേരെ ബോംബ് ഭീഷണി ഉയരുന്ന ഞെട്ടിക്കുന്ന വാര്‍ത്തയാണ് കുറച്ചു ദിവസങ്ങളായി കേട്ടുക്കൊണ്ടിരിക്കുന്നത്. 24 മണിക്കൂറിനിടെ ബോംബ് ഭീഷണി നേരിട്ടത് 11 വിമാനങ്ങള്‍ക്കാണ്. ലണ്ടനില്‍നിന്ന് ഡല്‍ഹിയിലേക്ക് പുറപ്പെട്ട വിസ്താര വിമാനം ബോംബ് ഭീഷണിയെ തുടര്‍ന്ന് ഫ്രാങ്ക്ഫുര്‍ട്ടിലേക്ക് തിരിച്ചു. ജയ്പൂര്‍-ദുബൈ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിനും ബോംബ് ഭീഷണിയുണ്ടായെങ്കിലും പിന്നീട് അത് വ്യാജമാണെന്ന് കണ്ടെത്തി. ഇന്ന് അഞ്ച് അകാസ എയ്ര്‍ വിമാനങ്ങള്‍ക്കും അഞ്ച് ഇന്‍ഡിഗോ വിമാനങ്ങള്‍ക്ക് നേരെയും ബോംബ് ഭീഷണിയുണ്ടായി.
ഇതേ തുടര്‍ന്ന് ദുബൈ-ജയ്പൂര്‍ എയര്‍ ഇന്ത്യ വിമാനം വൈകി. ഫ്രാങ്ഫര്‍ട്ടിലേക്ക് വഴിതിരിച്ചുവിട്ട വിസ്താര വിമാനം പിന്നീട് ലണ്ടനിലില്‍ തന്നെ തിരിച്ചിറക്കി. സമൂഹമാധ്യമം വഴിയാണ് വിസ്താര വിമാനത്തിനു നേരെ ബോംബ് ഭീഷണി ഉയര്‍ന്നത്.
ബംഗളൂരുവില്‍ നിന്ന് മുംബൈയിലേക്ക് പുറപ്പെടാനിരുന്ന അകാസ എയറില്‍ ബോംബ് വെച്ചതായി സന്ദേശം ലഭിച്ചത് യാത്ര തുടങ്ങുന്നതിനു തൊട്ടുമുമ്പാണ്. തുടര്‍ന്ന് പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. അതോടെ വിമാനം പുറപ്പെടാന്‍ വൈകി.