നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ ബോംബ് ഭീഷണി ജില്ലാ ക്രൈം ബ്രാഞ്ച് അന്വേഷിക്കും. ഡിവൈഎസ്പി വി. രാജീവിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുക. സൈബര്‍ ടെററിസം വകുപ്പ് ചുമത്തിയാണ് അന്വേഷണം.
തീവ്രവാദ സംഘടനകളും അധോലോക സംഘങ്ങളും അടക്കം ഉപയോഗിക്കുന്ന ഡാര്‍ക്ക് വെബ്ബില്‍ നിന്നാണ് ഭീഷണി സന്ദേശം വന്നതെന്ന് കണ്ടെത്തല്‍. ഐപി മേല്‍വിലാസം കണ്ടെത്താന്‍ ബുദ്ധിമുട്ടായതിനാല്‍ ഇന്റര്‍നെറ്റ് സേവന ദാതാക്കളുടെ സഹായം തേടിയിട്ടുണ്ട്. ഇ-മെയില്‍ വഴിയാണ് ഭീഷണിപ്പെടുത്തിയത്. ദിവസങ്ങള്‍ക്ക് ശേഷം മാത്രമാണ് ഐപി അഡ്രസ് കണ്ടെത്താനാകുകയെന്നാണ് വിവരം.