കോഴിക്കോട് റെയില്‍വെ സ്‌റ്റേഷനില്‍ ബോംബ് സ്ഥാപിച്ചിട്ടുണ്ടെന്ന് വ്യാജ സന്ദേശം. മൂന്നാമത്തെ പ്ലാറ്റ്‌ഫോമില്‍ ബോംബ് സ്ഥാപിച്ചെന്നായിരുന്നു ഫോണ്‍ സന്ദേശം. ഉടന്‍ തന്നെ ബോംബ് സ്‌ക്വാഡ് സ്ഥലത്ത് പരിശോധന നടത്തി. പക്ഷെ പരിശോധനയില്‍ ഒന്നും കണ്ടെത്താനായില്ല. ഫോണ്‍ സന്ദേശത്തിന്റെ ഉറവിടം സംബന്ധിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.