ബുധനാഴ്ച രാവിലെ പടിഞ്ഞാറന്‍ അഫ്ഗാനിസ്ഥാനില്‍ ബസ്സിന് നേരെയുണ്ടായ ബോംബാക്രമണത്തില്‍ കുട്ടികളും സ്ത്രീകളുമടക്കം 28 യാത്രക്കാര്‍ കൊല്ലപ്പെട്ടു. കാണ്ഡഹാര്‍ഹെറാത്ത് ഹൈവേയിലൂടെ യാത്ര ചെയ്യുകയായിരുന്ന ബസിന് നേരെയാണ് ആക്രമണമുണ്ടായത്. താലിബാനാണ് ആക്രമണത്തിന് പിന്നിലെന്ന് സംശയമുണ്ട്. റോഡരികില്‍ സ്ഥാപിച്ച ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു.
28 പേര്‍ കൊല്ലപ്പെട്ടെന്നും 10 പേര്‍ക്ക് പരിക്കേറ്റെന്നും ഫറാ പ്രവിശ്യ വക്താവ് മുഹിബുള്ള മുഹീബ് പറഞ്ഞു. അഫ്ഗാനിസ്ഥാനിലെ ആഭ്യന്തര യുദ്ധത്തില്‍ കൊല്ലപ്പെടുന്ന പൗരന്മാരുടെ എണ്ണം വര്‍ധിക്കുകയാണെന്ന യുഎന്‍ റിപ്പോര്‍ട്ട് പുറത്തുവന്നതിന് തൊട്ടുപിന്നാലെയാണ് ആക്രമണം.