X
    Categories: Newsworld

ബ്രസീല്‍ തിരഞ്ഞെടുപ്പില്‍ വോട്ടിംഗ് മെഷീന്റെ വിശ്വാസ്യത പരിശോധിക്കാന്‍ ബോല്‍സൊനാരോ

ബ്രസീലിയ: രാജ്യത്തെ പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടിംഗ് സംവിധാനത്തിന്റെ വിശ്വാസ്യത പരിശോധിക്കാന്‍ ഓഡിറ്റ് തേടുമെന്ന് ബ്രസീല്‍ പ്രസിഡന്റ് ബോല്‍സൊനാരോ. തെളിവുകള്‍ വ്യക്തമാക്കാതെ ഇലക്ട്രോണിക്‌വോട്ടിംഗ് സംവിധാനങ്ങളുടെ വിശ്വാസ്യതയെ കുറിച്ച് ബോല്‍സൊനാരോ മാസങ്ങളായി സംശയം ഉന്നയിക്കുന്നുണ്ട്. ഒക്ട്‌ബോറില്‍ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് ഇലക്ട്രോണിക് വോട്ടിംഗ് സംവിധാനത്തിന്റെ ഓഡിറ്റിന് തന്റെ പാര്‍ട്ടി ശ്രമിക്കുമെന്ന് അദ്ദേഹം തന്നെ വ്യക്തമാക്കി. തിരഞ്ഞെടുപ്പ് നിയമം അനുവദിക്കുകയാണെങ്കിലും ഓഡിറ്റ് ചെയ്യാന്‍ ഞങ്ങള്‍ ഒരു കമ്പനിയെ നിയമിക്കുമെന്നായിരുന്നു ബോല്‍സൊനാരോ സോഷ്യല്‍ മീഡിയ ചാനലുകളിലെ തത്സമയ സംപ്രേക്ഷണത്തിനിടെ വ്യക്തമാക്കിയത്. ആളുകള്‍ അവരുടെ സ്ഥാനാര്‍ത്ഥിക്ക് ഫലപ്രദമായി വോട്ട് രേഖപ്പെടുത്തിയെന്ന് വ്യക്തമാക്കുന്ന തിരഞ്ഞെടുപ്പാണ് എല്ലാവരും ആഗ്രഹിക്കുന്നത്-അദ്ദേഹം വ്യക്തമാക്കി. വോട്ടിംഗ് സമ്പ്രദായം മെച്ചപ്പെടുത്തുന്നതിനായി സായുധ സേന ബ്രസീലിന്റെ ഇലക്ടറല്‍ കോടതിക്ക് ഒമ്പത് നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെങ്കിലും പ്രതികരണമൊന്നും ലഭിച്ചിട്ടില്ലെന്നും ബോള്‍സോനാരോ പറഞ്ഞു. എന്നാല്‍ 2020 ല്‍ മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ചെയതതുപോലെ തിരഞ്ഞെടുപ്പ് ഫലങ്ങളെ ചോദ്യം ചെയ്യാനുള്ള സാധ്യതയുണ്ടാക്കുകയാണ് ഇതിലൂടെ ചെയ്യുന്നതെന്നാണ് പ്രതിപക്ഷ ആരോപണം. പ്രത്യേകിച്ച് തെളിവുകളൊന്നും നല്‍കാതെ ബോല്‍സൊനാരോ നടത്തുന്ന നീക്കം തിരഞ്ഞെടുപ്പിന് ശേഷമുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ബലം നല്‍കുമെന്നാണ് വിശകലന വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നത്.

Test User: