മൈസൂര്‍: 2016 ലെ കന്നഡ നോവല്‍ സാഹിത്യത്തിനുള്ള കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് എഴുത്തുകാരന്‍ ബൊളുവാരു മുഹമ്മദ്കുഞ്ഞിക്ക്. മുഹമ്മദ്കുഞ്ഞിയുടെ ‘സ്വതന്ത്രയാട-ഓട്ട’ (സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള ഓട്ടം) എന്ന നോവലിനാണ് പുരസ്‌കാരം. മുസ്‌ലിം ജീവിതപരിസരങ്ങള്‍ കന്നഡ സാഹിത്യത്തിലേക്ക് സന്നിവേശിപ്പിച്ച എഴുത്തുകാരനാണിദ്ദേഹം. ‘പാപ്പാഗാന്ധി- ഗാന്ധിബാപ്പു ആട കഥ’ എന്ന ബാലസാഹിത്യ കൃതിക്ക് സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചിരുന്നു.
കര്‍ണാടക സാഹിത്യ അക്കാദമിയുടെ മൂന്ന് അവാര്‍ഡുകള്‍,രാജ്യോത്സവ അവാര്‍ഡ്, ഏറ്റവും നല്ല ചെറുകഥക്കുള്ള ദേശീയ,സംസ്ഥാന അവാര്‍ഡുകള്‍ എന്നിവ കരസ്ഥമാക്കിയിട്ടുണ്ട്.