X
    Categories: indiaNews

ബോളിവുഡ് മയക്കുമരുന്ന് കേസ്; അന്വേഷണം ദീപിക പദുക്കോണിലേക്ക്, മാനേജറെ ചോദ്യം ചെയ്യും

മുംബൈ: ബോളിവുഡ് മയക്ക് മരുന്ന് കേസില്‍ അന്വേഷണം ബോളിവുഡ് നടി ദീപിക പദുക്കോണിലേക്കെന്ന് റിപ്പോര്‍ട്ട്. സുശാന്ത് സിങ്ങിന്റെ മരണവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത മയക്ക് മരുന്ന് കേസില്‍ ദീപികയുടെ മാനേജര്‍ കരീഷ്മ പ്രകാശിനെ ബുധനാഴ്ച നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ ചോദ്യം ചെയ്യുമെന്നാണ് വിവരം.

കരിഷ്മയും ദീപികയും തമ്മിലുള്ള വാട്‌സ് ആപ്പ് സന്ദേശങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു. അറസ്റ്റിലായ റിയ ചക്രവര്‍ത്തിയുടെ വാട്‌സ് ആപ്പ് ചാറ്റുകളില്‍ ദീപികയുടെ പേരുണ്ടെന്നാണ് സൂചന.

ശ്രദ്ധാ കപൂര്‍, സാറാ അലിഖാന്‍, രാകുല്‍ പ്രീത് സിങ് എന്നിവരെ റിയയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ചോദ്യം ചെയ്യാന്‍ എന്‍സിബി തീരുമാനിച്ചിരുന്നു. ഇവര്‍ക്ക് ചോദ്യം ചെയ്യലിന് ഹാജരാവാന്‍ നിര്‍ദേശിച്ചുള്ള സമന്‍സ് ഉടന്‍ അയക്കും.

റിയ ചക്രവര്‍ത്തിയുടെ മാനേജറായിരുന്ന ശ്രുതി മോദി, സെലിബ്രിറ്റി മാനേജര്‍ ജയ സാഹ എന്നിവരേയും എന്‍സിബി ചോദ്യം ചെയ്യും. സുശാന്തിന്റെ ഉടമസ്ഥതയിലുള്ള പുനെ ലോണാവാലയിലെ ഫാം ഹൗസില്‍ നടന്നുവെന്ന് ആരോപിക്കപ്പെടുന്ന ലഹരി പാര്‍ട്ടി കേന്ദ്രമാക്കിയാണ് കൂടുതല്‍ ബോളിവുഡ് താരങ്ങളുടെ പേര് ഉള്‍പ്പെടുന്നത് എന്നാണ് സൂചന.

 

chandrika: