മുംബൈ: പ്രമുഖ ബോളിവുഡ് നടനും എഴുത്തുകാരനുമായ പത്മശ്രീ ടോം ആള്‍ട്ടര്‍ അന്തരിച്ചു. 67 വയസായിരുന്നു. ഇന്നലെ രാത്രി സ്വവസതിയിലായിരുന്നു അന്ത്യം. ചര്‍മത്തിലെ അര്‍ബുദബാധയാണ് മരണത്തിനു കാരണം.
മുന്നൂറിലധികം ചിത്രങ്ങളില്‍ അഭിനയിച്ച ആള്‍ട്ടര്‍ കാലാപാനി, അനുരാഗ കരിക്കിന്‍ വെള്ളം എന്നീ മലയാള ചിത്രങ്ങളിലും ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. സിനിമാ സാഹിത്യലോകത്തെ സമഗ്ര സംഭാവനക്കു 2008ല്‍ പത്മശ്രീ നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചു.
മികച്ച് സ്‌പോര്‍ട്‌സ് ലേഖകന്‍ കൂടിയായ ആള്‍ട്ടറാണ് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുമായി ആദ്യമായി അഭിമുഖം നടത്തിയത്.
1950ല്‍ മുസൂറിയിലാണ് അമേരിക്കന്‍ വംശജനായ ആള്‍ട്ടര്‍ ജനിച്ചത്. പഠനത്തിനും മറ്റഉമായി അമേരിക്കയില്‍ പോയെങ്കിലും 70കളില്‍ തിരികെ ഇന്ത്യയിലെത്തി. 1972 പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പ്രവേശനം നേടിയ അദ്ദേഹം അഭിനയത്തില്‍ സ്വര്‍ണമെഡലോടെ പാസായി. ബംഗാളി, അസമീസ്, തെലുങ്ക്, തമിഴ് ഭാഷകളിലും അഭിനയിച്ചു. നിരവധി പുസ്തകങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്.
ബോളിവുഡ് നടന്‍ ടോം ആള്‍ട്ടര്‍ അന്തരിച്ചു
Tags: tom alter