X

ലഹരിമരുന്നുമായി ബോളിവുഡ് നടന്‍ അറസ്റ്റില്‍

മുംബൈ: ലഹരിമരുന്നുമായി ബോളിവുഡ് നടന്‍ അറസ്റ്റില്‍. നടന്‍ അജാസ് ഖാനാണ് ലഹരിമരുന്ന് കൈവശം വെച്ചതിന് അറസ്റ്റിലായത്. മുംബൈ പൊലീസിന്റെ ലഹരിവിരുദ്ധ സ്‌ക്വാഡാണ് അജാസിനെ തിങ്കളാഴ്ച്ച രാത്രി അറസ്റ്റു ചെയ്തത്.

ബേലാപൂരിലെ ഹോട്ടല്‍മുറിയില്‍ നിന്ന് അജാസിനെ അറസ്റ്റു ചെയ്യുകയായിരുന്നു. ഇയാളുടെ കൈവശം എട്ട് എക്‌സ്റ്റാസി ടാബ്ലറ്റുകള്‍ ഉണ്ടായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. പാര്‍ട്ടി ഡ്രഗായി ഉപയോഗിക്കുന്ന നിരോധിക്കുപ്പെട്ട ലഹരിമരുന്നാണ് എക്സ്റ്റാസി.

രണ്ടുവര്‍ഷം മുമ്പ് സ്ത്രീക്ക് നഗ്നചിത്രങ്ങള്‍ അയച്ച കേസിലും അജാസ് പൊലീസ് പിടിയിലായിട്ടുണ്ട്. മുന്‍ ബിഗ്‌ബോസ് മത്സരാര്‍ഥി കൂടിയായിരുന്നു അജാസ് ഖാന്‍.

chandrika: