കൊറോണ വൈറസ് ലോകമാകെ ഏല്‍പിച്ച ആഘാതം ചെറുതല്ല. അതിന്റെ ഭീകരത ഇപ്പോഴും തുടരുന്നു. കോവിഡില്‍ നിന്ന് നടു നിവര്‍ത്തും മുമ്പേ ഇതാ മറ്റൊരു വൈറസ് കൂടി വരുന്നു. യുഎസ് കണ്‍ട്രോള്‍ ഫോര്‍ ഡിസീസ് ആന്റ് പ്രിവന്‍ഷന്‍ (സിഡിസി) ആണ് പുതിയ ചപാരെ വൈറസ് കണ്ടെത്തിയിരിക്കുന്നത്.
ബൊളീവിയയിലാണ് ചപാരെ വൈറസ് സാന്നിധ്യം ഉറപ്പിച്ചിരിക്കുന്നത്. സിഡിസിയുടെ വൈബ്‌സൈറ്റില്‍ ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്. എബോളയെക്കാള്‍ മാരകമാണ് ഈ വൈറസ് എന്നാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. പനി വയറു വേദന, ഛര്‍ദി എന്നിവയാണ് പ്രധാന രോഗലക്ഷണങ്ങള്‍. മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് പകരുന്നതാണ് ഈ വൈറസിന്റെ സ്വഭാവം.
2019ല്‍ രണ്ട് പേരില്‍ ഈ വൈറസ് കണ്ടെത്തിയിരുന്നു. ഇവരില്‍ നിന്ന് ആരോഗ്യപ്രവര്‍ത്തകരിലേക്കും പകര്‍ന്നു. മൂന്ന് മരണവും വൈറസ് മൂലം സ്ഥിരീകരിച്ചിരുന്നു.
ചപാരെ വൈറസിന് കൃത്യമായി ചികില്‍സയോ വാക്‌സീനോ ഇതുവരെ കണ്ടുപിടിച്ചിട്ടില്ല. കോവിഡിന് സമാനമായി രോഗം ബാധിച്ച ആളുകളെ ഐസൊലേറ്റ് ചെയ്ത് കൃത്യമായ പരിചരണം നല്‍കുകയാണ് വേണ്ടത്. ബൊളീവിയയില്‍ മാത്രമാണ് ഇപ്പോള്‍ ചപാരെ വൈറസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.