പനാജി: ഗോവയില്‍ വനപ്രദേശത്തുനിന്ന് മധ്യവയസ്‌കന്റെ മൃതദേഹം കണ്ടെടുത്തതിന് പിന്നാലെ ഭാര്യയുടെയും മകന്റെയും മൃതദേഹങ്ങള്‍ കര്‍ണാടകയിലെ ബീച്ച് പരിസരത്തുനിന്ന് കണ്ടെത്തി. സംഭവം കൂട്ട ആത്മഹത്യയാണെന്ന് സംശയിക്കുന്നതായി പൊലീസ് അറിയിച്ചു. ഗോവയിലെ ചികാലിം സ്വദേശിയും ലേബര്‍ കോണ്‍ട്രാക്ടറുമായ ശ്യാം പാട്ടീലി (50) ന്റെ മൃതദേഹം വ്യാഴാഴ്ചയാണ് സൗത്ത് ഗോവയിലെ കെപേമില്‍ വനപ്രദേശത്ത് മരത്തില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്.
വ്യാഴാഴ്ച തന്നെയാണ് ഇദ്ദേഹത്തിന്റെ ഭാര്യ ജ്യോതി (37)യുടെയും 12 വയസുകാരന്‍ മകന്റെയും മൃതദേഹങ്ങള്‍ കര്‍ണാടകയിലെ കര്‍വാറിലെ ദേവ്ബാഗ് ബീച്ചില്‍ നിന്ന് കണ്ടെടുത്തത്. ശ്യാമിന് വലിയ സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നതായും വ്യക്തികളില്‍നിന്നും സ്ഥാപനങ്ങളില്‍നിന്നും പണം കടംവാങ്ങിയിരുന്നെന്നും പോലീസ് പറഞ്ഞു.