മലപ്പുറം: മലപ്പുറം വളാഞ്ചേരിയിൽ ആൾതാമസമില്ലാത്ത വീടിൻ്റെ വാട്ടർ ടാങ്കിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി. അത്തിപ്പറ്റ സ്വദേശി ഫാത്തിമയാണ് മരിച്ചത്. ഇവർ സമീപത്തെ വീട്ടിലെ ജോലിക്കാരിയാണെന്ന് പൊലീസ് പറഞ്ഞു.
വീടിനു പിൻവശത്തെ വാട്ടർ ടാങ്കിലാണു മൃതദേഹം കണ്ടെത്തിയത്. വീട്ടിൽ സെക്യൂരിറ്റി ജീവനക്കാരൻ മാത്രമാണ് ഉണ്ടായിരുന്നത്. ഒഴിഞ്ഞ ടാങ്കിൽ ആമയെ വളർത്തുന്നുണ്ട്. ഇതിനു തീറ്റ കൊടുക്കാൻ വന്ന ജോലിക്കാരാണു മൃതദേഹം കണ്ടത്. വളാഞ്ചേരി സിഐ ബഷീർ ചിറക്കലിന്റെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.