പാറ്റ്‌ന: പ്രശസ്തമായ ബുദ്ധ ക്ഷേത്രമായ ബോധ്ഗയാ ക്ഷേത്രത്തിന് സമീപത്തു നിന്നും ഉഗ്രശേഷിയുള്ള ബോംബുകള്‍ കേന്ദ്ര ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സ് (സിഐഎസ്എഫ്) കണ്ടെത്തി. വെള്ളിയാഴ്ച വൈകുന്നേരം ക്ഷേത്രത്തിന്റെ നാലാം പ്രവേശന കവാടത്തിന് സമീപത്തു നിന്നുമാണ് ബോംബുകള്‍ സേന കണ്ടെടുത്തത്.
ടിബറ്റന്‍ ആത്മീയാചാര്യന്‍ ദെലൈലാമ ക്ഷേത്രത്തില്‍ സന്ദര്‍ശിക്കുകയും പ്രഭാഷണം നടത്തി പോകുകയും ചെയ്തതിനു പിന്നാലെയാണ് ബോംബുകള്‍ കണ്ടെത്തിയത്. ബീഹാര്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്കും ഇതേ സമയത്ത് ദര്‍ശനം നടത്തിയിരുന്നു. ഒരു മാസം മുന്‍പു ഇവിടെ കാലചക്ര പൂജയും നടത്തിയിരുന്നു. കണ്ടെത്തിയ ബോംബുകള്‍ക്ക് ഉഗ്രശേഷിയുള്ളതാണെന്നു പൊലീസ് വ്യക്തമാക്കി.
സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയതിനു പിന്നാലെ പൊലീസ് ക്ഷേത്രത്തിലും പരിസരങ്ങളിലും സുരക്ഷയും തിരച്ചിലും ശക്തമാക്കി. തിരച്ചിലിനിടയില്‍ അടുക്കളയില്‍ ചൂടുവെള്ളം സംഭരിക്കുന്ന ഫഌസ്‌ക് പൊട്ടിത്തെറിച്ചത് പരിഭ്രാന്തി പടര്‍ത്തി. ബോംബുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് സിഐഎസ്ഫ് ക്ഷേത്രത്തിന്റെ സുരക്ഷാ ചുമതലയേറ്റെടുത്തു. ക്ഷേത്രത്തിന് സുരക്ഷാ ഭീഷണിയുണ്ടെന്നു ഇന്റലിജന്‍സ് മുന്നറിയിപ്പ് നല്‍കിയികുന്നു. 2013 ജൂലൈ ഏഴിന് ക്ഷേത്രത്തിലുണ്ടായ സ്‌ഫോടന പരമ്പരകളില്‍ ബുദ്ധസന്യാസിമാര്‍ക്ക് പരിക്കേറ്റിരുന്നു.