X

മൂന്നു വര്‍ഷത്തിന് ശേഷം ബോകോ ഹറാം തീവ്രവാദികള്‍ 82 വിദ്യാര്‍ഥിനികളെ വിട്ടയച്ചു

അബൂജ: നൈജീറയയില്‍ ബോകോ ഹറാം തീവ്രവാദികള്‍ തട്ടിക്കൊണ്ട് പോയി ബന്ദികളാക്കിയ 200 സ്‌കൂള്‍ വിദ്യാര്‍ഥിനികളില്‍ 82 പേരെ വിട്ടയച്ചു. മൂന്ന് വര്‍ഷത്തിന് ശേഷമാണ് ഈ മോചനം. തടവിലുള്ള തീവ്രവാദികളെ സര്‍ക്കാര്‍ വിട്ടയച്ചതിനെത്തുടര്‍ന്നാണ് 82 കുട്ടികളെ മോചിപ്പിച്ചിരിക്കുന്നുത്. രാജ്യാന്തര മധ്യസ്ഥരുടെ ഇടപെലലിനെത്തുടര്‍ന്ന് ആറ്് മാസം മുമ്പ് 21 കുട്ടികളെ വിട്ടയച്ചിരുന്നു.

2014 ഏപ്രിലിനാണ് കൗമാര പ്രായക്കാരായ 219 വിദ്യാര്‍ഥിനികളെ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയത്. സ്വിസ്റ്റര്‍ലന്‍ഡും റെഡ്‌ക്രോസും സംയുക്തമായി മാസങ്ങളോളം നടത്തിയ മധ്യസ്ഥ ചര്‍ച്ചകള്‍ക്കൊടുവിലാണ് 82 പേരെ വിട്ടയച്ചത്. അവശേഷിക്കുന്ന കുട്ടികളെയും മോചിപ്പിക്കാനുള്ള ചര്‍ച്ചകള്‍ തുടരുകയാണ്.
നൈജീരിയയിലെ ഉള്‍പ്രദേശമായ ചിബോക്കിലെ സര്‍ക്കാര്‍ ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ ആക്രമിച്ച് 2014 ഏപ്രിലിലാണ് 276 വിദ്യാര്‍ഥിനികളെ തട്ടിക്കൊണ്ടുപോയത്. സംഭവ ദിവസം തന്നെ 57 കുട്ടികള്‍ രക്ഷപ്പെട്ടിരുന്നു.

chandrika: