കൊച്ചി: നടി ഹണി റോസ് നല്‍കിയ ലൈംഗികാധിക്ഷേപ പരാതിയില്‍ ആറ് ദിവസമായി റിമാന്‍ഡില്‍ കഴിയുന്ന വ്യവസായി ബോബി ചെമ്മണൂര്‍ ഇന്ന് ജയിലില്‍ നിന്ന് മോചിതനായേക്കും. ബോബി ചെമ്മണൂരിന് ഹൈക്കോടതി ഇന്നലെ ഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നെങ്കിലും ജാമ്യം നടപ്പാക്കിയ ഉത്തരവ് ജയിലില്‍ എത്താത്തതിനാല്‍ ആണ് ഇന്നലെ പുറത്തിറങ്ങാതെ ഇരുന്നത്. റിലീസ് ഓര്‍ഡര്‍ സഹപ്രവര്‍ത്തകര്‍ ഇന്ന് ജയില്‍ അധികൃതര്‍ക്ക് കൈമാറുന്നതോടെ, ബോബി ചെമ്മണൂരിന് ജാമ്യത്തില്‍ ഇറങ്ങാം. വിഷയത്തില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയതായി അഭിഭാഷകര്‍ അറിയിച്ചു.
കര്‍ശന ഉപാധികളുടെയാണ് ഹൈക്കോടതി ബോബി ചെമ്മണൂരിന് ജാമ്യം അനുവദിച്ചത്. 50,000 രൂപയുടെ രണ്ട് ആള്‍ ജാമ്യം, അന്വേഷണ ഉദ്യോഗസ്ഥന്‍ ആവശ്യപ്പെടുന്ന സമയത്ത് ഹാജരാകണം, സമാന കുറ്റത്തില്‍ ഏര്‍പ്പെടരുത് എന്നിങ്ങനെ ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്