X

ഹണി റോസിനെതിരായ ലൈംഗികാധിക്ഷേപ കേസ് ബോബി ചെമ്മണ്ണൂരിനെ കോടതിയില്‍ ഹാജരാക്കി

കൊച്ചി: ഹണി റോസിനെതിരായ ലൈംഗികാധിക്ഷേപ കേസില്‍ അറസ്റ്റിലായ ബോബി ചെമ്മണ്ണൂരിനെ കൊച്ചി സിജെഎം കോടതിയില്‍ ഹാജരാക്കി. വൈദ്യപരിശോധനയ്ക്ക് ശേഷമാണ് കോടതിയിലെത്തിച്ചത്. ബോബിയുടെ ഫോണ്‍ കോടതിയില്‍ ഹാജരാക്കും. തെറ്റ് ചെയ്തിട്ടില്ലെന്ന് ബോബി ആവര്‍ത്തിച്ച് പറഞ്ഞു.

ബോബി കോടതിയില്‍ ജാമ്യഹരജി നല്‍കും. എന്നാല്‍ ജാമ്യം ലഭിക്കില്ലെന്നാണ് പ്രതീക്ഷയെന്നും ബോബിയുടെ സമാനമായ മറ്റ് പരാമര്‍ശങ്ങള്‍ പരിശോധിക്കുമെന്നും കൊച്ചി ഡിസിപി അശ്വതി ജിജി പറഞ്ഞു.

തന്റേത് മുന്‍കൂട്ടി തീരുമാനിച്ചുള്ള അധിക്ഷേപം അല്ലെന്ന് ബോബി ചെമ്മണ്ണൂര്‍ മൊഴി നല്‍കിയിരുന്നു. വിവാദ പരാമര്‍ശം ആ വേദിയില്‍ മാത്രമായി പറഞ്ഞതാണ്. പരാമര്‍ശം വളച്ചൊടിക്കപ്പെട്ടു. നാല് മാസം മുന്‍പ് നടന്ന സംഭവത്തില്‍ ഇപ്പോള്‍ പരാതി നല്‍കിയതില്‍ പൊരുത്തക്കേടുകള്‍ ഉണ്ടെന്നും മൊഴിയില്‍ പറയുന്നു. കസ്റ്റഡിയില്‍ എടുത്ത ബോബിയുടെ ഫോണ്‍ ഇന്ന് കോടതിയില്‍ ഹാജരാക്കും. അധിക്ഷേപ പരാമര്‍ശങ്ങളില്‍ കുറ്റബോധമില്ലെന്നായിരുന്നു നേരത്തെ ബോബി ചെമ്മണ്ണൂരിന്റെ പ്രതികരണം.

നടി ഹണി റോസ് നല്‍കിയ പരാതിയിലായിരുന്നു ബോബി ചെമ്മണ്ണൂരിനെ കൊച്ചി സെന്‍ട്രല്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ബോബി ചെമ്മണ്ണൂര്‍ നടത്തിയ പരാമര്‍ശങ്ങളുടെ വീഡിയോ ഉള്‍പ്പെടെ കാണിച്ചുകൊണ്ടായിരുന്നു വിശദമായ ചോദ്യംചെയ്യല്‍.

webdesk18: