വിജയവാഡ: വിജയവാഡ കൃഷ്ണ ജില്ലയില്‍ ബോട്ട് മറിഞ്ഞ് 26 മരണം. സംഭവത്തില്‍ നിരവധി പേരെ കാണാതായി. ഇന്ന് വൈകുന്നേരം കൃഷ്ണ-ഗോദാവരി നദികളുടെ സംഗമസ്ഥാനത്താണ് അപകടം. ഭവാനി ദ്വീപില്‍നിന്ന് പവിത്ര സംഗമത്തിലേക്ക് പോകുകയായിരുന്ന ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. 45ഓളം വിനോദസഞ്ചാരികളാണ് ബോട്ടിലുണ്ടായിരുന്നത്. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നാണ് സൂചന. കൂടുതല്‍ ആളുകള്‍ കയറിയതാണ് അപകടത്തിന് കാരണമായതെന്നാണ് റിപോര്‍ട്ട്. രക്ഷാപ്രവര്‍ത്തനം തുടരുന്നു.
കൃഷ്ണ, ഗോദാവരി നദികളുടെ സംഗമസ്ഥാനത്താണ് അപകടമുണ്ടായത്. ഭവാനി ദ്വീപില്‍നിന്ന് പവിത്ര സംഗമത്തിലേക്കുള്ള യാത്രയ്ക്കിടെയാണു ബോട്ട് മറിഞ്ഞത്. ‘പവിത്ര ആരതി’ ദര്‍ശിക്കാനായി ആയിരക്കണക്കിന് വിനോദ സഞ്ചാരികളാണ് ദിവസവും ഇവിടെയെത്താറുള്ളത്. സിംപിള്‍ വാട്ടര്‍ സ്‌പോര്‍ട് എന്ന സ്വകാര്യ ഏജന്‍സിയുടേതാണ് അപകടത്തില്‍പ്പെട്ട ബോട്ട്.
ആന്ധ്രയിലെ പ്രകാശം ജില്ലയിലെ ഓങ്കോള്‍ നഗരവാസികളാണ് അപകടത്തില്‍പ്പെട്ടവരില്‍ കൂടുതലും. സംഭവത്തില്‍ ദുഃഖം രേഖപ്പെടുത്തിയ മുഖ്യമന്ത്രി എന്‍.ചന്ദ്രബാബു നായിഡു, ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍ ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്‍കി.